
.news-body p a {width: auto;float: none;}
ഇത്തവണത്തെ നോബൽ പ്രൈസ് പ്രഖ്യാപിക്കുമ്പോൾ നിർമ്മിത ബുദ്ധിക്ക് ചാകരയാണ്. നിർമ്മിത ബുദ്ധിയുടെ പിതാവെന്ന് കൂടുതൽ പേരും അംഗീകരിക്കുന്ന ഡോക്ടർ ജെഫ്രി ഹിന്റാണ് ഫിസിക്സിൽ നോബൽ പ്രൈസ് കിട്ടിയ ഒരാൾ. (നിർമ്മിത ബുദ്ധിക്ക് പല അച്ഛന്മാർ ഉണ്ട്, എല്ലാ വിജയത്തിന്റെ കാര്യവും അങ്ങനെ തന്നെ, പരാജയം ആണ് അനാഥൻ ആകുന്നത്).
അദ്ദേഹത്തോടൊപ്പം നോബൽ പ്രൈസ് പങ്കിടുന്ന ജോൺ ഹോപ്ഫീൽഡും നിർമ്മിത ബുദ്ധിയുടെ രംഗത്ത് തന്നെയാണ്.
കൂടുതൽ പ്രാധാന്യമുള്ളത് രസതന്ത്രത്തിലെ നോബൽ പ്രൈസ് ആണ്. പ്രോട്ടീന്റെ ഘടന പ്രവചിക്കാൻ നിർമ്മിത ബുദ്ധിയെ അടിസ്ഥാനമാക്കി ഒരു മോഡൽ ഉണ്ടാക്കിയതിനാണ് In 2020, Demis Hassabis and John Jumper എന്നിവർക്ക് നോബൽ പ്രൈസ് കിട്ടുന്നത്. രണ്ടായിരത്തി ഇരുപതിൽ മാത്രമാണ് AlphaFold2 എന്ന ഈ മോഡൽ ഉണ്ടാക്കിയത് എന്നതാണ് അതിശയം. (സാധാരണഗതിയിൽ ഒരു കണ്ടുപിടുത്തം കഴിഞ്ഞു പതിറ്റാണ്ടുകൾ കഴിയുമ്പോൾ ആണ് അത് നോബൽ സമ്മാനത്തിന് അർഹമാകുന്നത്). സമ്മാനം ലഭിച്ച ജോൺ ജമ്പർ ആകട്ടെ നാല്പത് വയസ്സ് പോലും ആകാത്ത ശാസ്ത്രജ്ഞനാണ്. ശാസ്ത്ര നോബൽ സമ്മാനക്കാരുടെ ഇടയിൽ ഒരു പയ്യൻ. നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്തേ ആദ്യത്തെ നോബൽ പ്രൈസ് ലഭിക്കുന്ന കണ്ടുപിടുത്തം ആണ്.
നിർമ്മിത ബുദ്ധിയുടെ വികസനത്തിനും പ്രയോഗത്തിനും നോബൽ സമ്മാനം കൊടുക്കുന്നതാണ് ഇപ്പോൾ നാം കണ്ടത്. നിർമ്മിത ബുദ്ധി നോബൽ പ്രൈസിന് വേണ്ടി മനുഷ്യരുമായി മത്സരിക്കാൻ പോകുന്ന സമയം വിദൂരമല്ല. നിർമ്മിത ബുദ്ധിയും തൊഴിലും എന്ന വിഷയത്തെ പറ്റി സംസാരിക്കുമ്പോൾ ഒക്കെ ഞാൻ ഡോക്ടർ ജെഫ്രി ഹിന്റന്റെ ഒരു പ്രവചനം ചൂണ്ടിക്കാണിക്കാറുണ്ട്.
“Clearly we should stop training radiologists now” എന്നതാണ് അത്. ഒരു അഞ്ചു വർഷത്തിനകം മനുഷ്യരെക്കായും നന്നായി റേഡിയോളജി പ്രാക്ടീസ് ചെയ്യുന്ന നിർമ്മിത ബുദ്ധി അപ്പ്ലിക്കേഷൻസ് നമുക്ക് ഉണ്ടാകും, റേഡിയോളജിസ്റ്റ് എന്ന കരിയറിന്റെ കാലിനടിയിലെ മണ്ണെല്ലാം ഊർന്നു പോയിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അഞ്ച് വര്ഷം എന്നത് ചിലപ്പോൾ പത്തു വർഷമാകും പക്ഷെ ഈ വിഷയത്തിൽ മനുഷ്യന് ഇനി അധികം സാദ്ധ്യത ഇല്ല എന്നാണ് പ്രവചനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പിറ്റേഷൻ ഫീ കൊടുക്കേണ്ട മെഡിക്കൽ പി ജി റേഡിയോളജി ആണെന്നതും ഇത് കൂട്ടി വായിക്കണം.
(ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത നിവാരണ വിഭാഗം തലവന് ആണ് ലേഖകൻ)