
ഹരിപ്പാട്: കടലിൽ മീൻപിടിക്കുന്നതിനിടെ എൻജിൻ തകരാറിലായി വെളളം കയറിയ വളളത്തിലെ 30 തൊഴിലാളികളെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. ഫിഷറീസ് റെസ്ക്യൂ ബോട്ടാണ് 30 പേരെ രക്ഷപ്പെടുത്തിയത്. വെളളിയാഴ്ച രാവിലെ പതിനൊന്നരയോടെ കൊല്ലം ആലപ്പാട് അഴീക്കൽ പടിഞ്ഞാറ് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ചെറിയഴീക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുളള പാർഥസാരഥി ഇൻബോർഡ് വളളത്തിന്റെ എൻജിൻ തകരാറിലായത്.
തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കായംകുളം-അഴീക്കൽ ഹാർബറിലുണ്ടായിരുന്ന റെസ്ക്യൂ ബോട്ട് രക്ഷാപ്രവർത്തനം നടത്തിയത്. റെസ്ക്യൂ ബോട്ട് ഉപയോഗിച്ച് പാർത്ഥസാരഥി വള്ളത്തെ കെട്ടി വലിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു. ആലപ്പുഴ ഡി ഡി, തോട്ടപ്പളളി എ ഡിഎഫ് സിബി, ഫിഷറി ഗാർഡ് സിപിഒ. അരുൺ, റെസ്ക്യൂ ഗാർഡുമാരായ എം. ജോർജ്, ആർ. ജയൻ, സുരേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]