
ഹൈദരാബാദ്: ഇന്ത്യ – ബംഗാദേശ് മൂന്നാം ട്വന്റി 20 ഇന്ന് നടക്കും. ഹൈദരാബാദില്‍ വൈകിട്ട് ഏഴിനാണ് കളിതുടങ്ങുക. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ട്വന്റി 20 പരമ്പരയും തൂത്തുവാരാന്‍ ടീം ഇന്ത്യ. സീനിയര്‍ താരം മുഹമ്മദുള്ളയുടെ അവസാന ട്വന്റി 20യില്‍ ആശ്വാസ ജയത്തിനായി ബംഗ്ലാദേശ്. പരമ്പര സ്വന്തമാക്കിയതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കും. സഞ്ജു സാംസണ്, അഭിഷേക് ശര്‍മ്മ ഓപ്പണിംഗ് കൂട്ടുകെട്ട് തുടരും. നിതീഷ് കുമാര്‍ റെഡ്ഡിയും റിങ്കു സിംഗും തകര്‍ത്തടിക്കുന്നത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ആശ്വാസം.
വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രവി ബിഷ്ണോയിയും മായങ്ക് യാദവിന് പകരം ഹര്‍ഷിത് റാണയും ടീമിലെത്താന്‍ സാധ്യത. ബാറ്റര്‍മാരുടെ നിറംമങ്ങിയ പ്രകടനമാണ് ബംഗ്ലാദേശിന്റെ പ്രധാന പ്രതിസന്ധി. ബൗളിംഗ് നിരയ്ക്കും സ്ഥിരതയില്ല. ടീമില്‍ മാറ്റത്തിന് സാധ്യത. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് ഇരുന്നൂറ് റണ്‍സിലധികം സ്കോര്‍ ചെയ്യാന്‍ കഴിയുന്ന വിക്കറ്റാണ് ഹൈദരാബാദിലേത്. മഴ മുന്നറിയിപ്പുള്ളതിനാല്‍ ടോസ് നിര്‍ണായകം. ട്വന്റി 20യില്‍ ഇരുടീമും നേര്‍ക്കുനേര്‍ വരുന്ന പതിനേഴാമത്തെ മത്സരം. ബംഗ്ലാദേശിന് ജയിക്കാനായത് ഒരിക്കല്‍ മാത്രം. പതിനഞ്ച് മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പം.
ഷമി കാത്തിരിക്കണം, കിവീസിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അറിയാം; ബുമ്ര വൈസ് ക്യാപ്റ്റന്‍
അടുത്ത മാസം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നാല് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കളിക്കുന്നുണ്ട്. ഈ ടീമിലേക്ക് പരിഗണിക്കപെടണമെങ്കില്‍ നാളെ സഞ്ജുവിന് ഹൈദരാബാദിലെങ്കിലും വലിയ സ്കോര്‍ നേടിയെ മതിയാവു. ആദ്യ രണ്ട് മത്സരങ്ങളിലും വലിയ സ്കോര്‍ നേടാതെ പുറത്തായ ഓപ്പണര്‍ അഭിഷേക് ശര്‍മക്കും നാളത്തെ മത്സരം നിര്‍ണായകമാണ്.
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: സഞ്ജു സാംസണ്, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, തിലക് വര്‍മ, റിയാന്‍ പരാഗ്, വാഷിംഗ്ടമ് സുന്ദര്‍, രവി ബിഷ്ണോയ്, മായങ്ക് യാദവ്, ഹര്‍ഷിത് റാണ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]