
സമീപകാലത്ത് ബോളിവുഡിൽ ഏറെ ചർച്ചകൾക്ക് വഴിവച്ചൊരു താര ദമ്പതികളുണ്ട്. ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും വേർപിരിയാൻ പോകുന്നു എന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ. അഭിഷേകുമായോ ബച്ചൻ കുടുംബവുമൊത്തോ ഐശ്വര്യ പൊതുവേദിയിൽ എത്താത്തതാണ് അതിന് കാരണം. വേർപിരിയൽ പ്രചരണങ്ങൾ വ്യക്തത വരുത്താൻ ഇരുവരും തയ്യാറായിട്ടുമില്ല. ഈ അവസരത്തിൽ താരങ്ങളുടെ ഒരു വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.
പൊതു വേദിയിൽ അഭിഷേകുമായി വഴക്കിടുന്ന ഐശ്വര്യയുടെ വീഡിയോയാണിത്. പിങ്ക് പാന്തേഴ്സിന്റെ കബഡി മത്സരത്തിനിടയിൽ ഉള്ളതാണ് വീഡിയോ. അഭിഷേകിനും ഐശ്വര്യയ്ക്കും ഒപ്പം മകൾ ആരാധ്യയും അഭിഷേകിന്റെ സഹോദരിയുടെ മകൾ നവ്യയും ഗ്യാലറിയിൽ ഉണ്ട്. ഇതിനിടയിൽ അഭിഷേകും ഐശ്വര്യയും വഴക്കിടുന്നത് വീഡിയോയിൽ കാണാം. തർക്കം മുറുകിയതോടെ ഐശ്വര്യയുടെ കയ്യിൽപിടിച്ച് അഭിഷേക് എന്തോ പറയുന്നുമുണ്ട്. അതൃപ്തിയും ദേഷ്യവും ഐശ്വര്യയുടെ മുഖത്ത് പ്രകടവുമാണ്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇരുവരെയും ശകാരിച്ച് നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. ഇത് വീടല്ലെന്നും പൊതുവേദിയിൽ അല്പം മാന്യത കാണിക്കണമെന്നും ഇവർ പറയുന്നു. അതേസമയം, അവരും മനുഷ്യരാണെന്നും
ഭാര്യയും ഭർത്താവും പരസ്പരം വഴക്കിടുന്നത് സർവ്വസാധാരണമാണെന്നും മറ്റൊരു കൂട്ടർ പറയുന്നു. ഈ വീഡിയോ ഇപ്പോഴുള്ളതാണ് എന്ന് കരുതിയെങ്കിൽ തെറ്റി. കഴിഞ്ഞ വർഷത്തേതാണ് വീഡിയോ. വിവാഹമോചന വാർത്തകൾ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വീണ്ടും വൈറലായി എന്നു മാത്രം.
മലയാളി കാത്തിരുന്ന ഒടിടി റിലീസ്, വൻ ഹിറ്റ്, മനംകവർന്ന് നായിക; ആ ചിത്രത്തിന് രണ്ടാം ഭാഗം
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്വന് എന്ന ചിത്രമാണ് ഐശ്വര്യയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യഭാഗത്തും താരമുണ്ടായിരുന്നു. നന്ദിനി എന്ന ഐശ്വര്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. വിക്രം, തൃഷ, ജയംരവി, ജയറാം, കാര്‍ത്തി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]