തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ് നായകനാകുന്ന ടീമില്‍ ഓപ്പണര്‍ രോഹന് കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍. ജലജ് സക്സേനയും ഈ സീസണില്‍ കേരളത്തിനായി കളിക്കുന്ന ശ്രേയസ് ഗോപാലും കേരള ടീമിലുണ്ട്.
മുംബൈയില്‍ ഈ മാസം 16 മുതല്‍ 27വരെയാണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് നടക്കുക. ഏകദിന ലോകകപ്പ് ടീമിലിടം കിട്ടാതിരുന്ന സഞ്ജുവിന് ലോകകപ്പിന് ശേഷം നടക്കുന്ന ടി20 പരമ്പരകളില്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി.
ലോകകപ്പിന് പിന്നാലെ നവംബറില്‍ ഇന്ത്യ ഓസ്ട്രേലിയയുമായി മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ കളിക്കുന്നുണ്ട്. ലോകകപ്പിനുശേഷം സീനിയര്‍ താരങ്ങള്‍ വിശ്രമമെടുത്താല് സഞ്ജു ഉള്‍പ്പെടെയുള്ള യുവതാരങ്ങളെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചേക്കും. അടുത്ത വര്‍ഷം ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലിടം കിട്ടാനും ആഭ്യന്തര ടി20യിലും ഏപ്രില്‍-മെയ് മാസങ്ങളിലായി നടക്കുന്ന ഐപിഎല്ലിലും തിളങ്ങേണ്ടത് സഞ്ജുവിന് അനിവാര്യമാണ്. ഒക്ടോബര്‍ 17ന് സര്‍വീസസിനെതിരെ ആണ് കേരളത്തിന്റെ ആദ്യ മത്സരം.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം: സഞ്ജു സാംസണ്(ക്യാപ്റ്റന്‍), രോഹന് കുന്നുമേല്‍(വൈസ് ക്യാപ്റ്റന്‍), ജലജ് സക്സേന, ശ്രേയസ് ഗോപാല്‍, മുഹമ്മദ് അസ്ഹറുദ്ദീന്, സച്ചിന് ബേബി, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത്, സിജോമോന്‍ ജോസഫ്, വൈശാഖ് ചന്ദ്രന്, ബേസില്‍ തമ്പി, കെ എം ആസിഫ്, വിനോദ്കുമാര്‍ സി വി, മനു കൃഷ്ണന്, വരുണ്‍ നായനാര്‍, എം അഞ്ജാസ്, പി കെ മിഥുന്, സല്മാന് നിസാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Oct 12, 2023, 3:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]