

ഇന്നലെ മുതൽ കാണാതായ പഞ്ചായത്ത് അസി. സെക്രട്ടറി മധുരയിലുണ്ടെന്ന് സൂചന; സിപിഎം ഭീഷണിയില്‍ അച്ഛൻ അസ്വസ്ഥനായിരുന്നെന്ന് മകന്റെ മൊഴി; പഞ്ചായത്ത് അംഗവുമായി ഫോണിൽ ബന്ധപ്പെട്ടതാണ് അന്വേഷണത്തിൽ നിർണായകമായത്.
സ്വന്തം ലേഖിക
പാലക്കാട്: ഇന്നലെ മുതല്‍ കാണാതായ പാലക്കാട് നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറി സുബൈര്‍ അലി മധുരയിലെന്ന് സൂചന.
സിപിഎം നേതാവിന്റെ ഭീഷണിയെ തുടര്‍ന്ന് സുബൈര്‍ അലി ഏറെ അസ്വസ്ഥനായിരുന്നെന്ന് മകൻ മൊഴി നല്കി. സുബൈര്‍ അലി ഫോണില്‍ ബന്ധപ്പെട്ടതായി നെന്മാറ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. അതേസമയം, കോണ്‍ഗ്രസ് അംഗങ്ങളുമായി ചേര്‍ന്ന് നടത്തുന്ന നാടകമാണ് തിരോധാനമെന്ന് സിപിഎം ആരോപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നെന്മാറയില് നിന്ന് കാണാതായ ശേഷം അസി. പഞ്ചായത്ത് സെക്രട്ടറി സുബൈര്‍ അലി, കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തോട് ഫോണില്‍ സങ്കടം പങ്കുവെച്ചിരുന്നു. എല്ലാവരുടെയും മുന്നില്‍ വെച്ച് സിപിഎം നേതാക്കള്‍ അധിക്ഷേപിച്ചതിലുള്ള വേദനയാണ് സുബൈര്‍ അലി പങ്കുവെച്ചത്.
സുബൈര്‍ അലിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കെയാണ് സുബൈര്‍ അലി പഞ്ചായത്തംഗത്തെ ഫോണില്‍ വിളിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുബൈര്‍ അലി മധുരയിലുണ്ടെന്ന് വിവരം ലഭിച്ചത്. ഇന്നലെ ഉച്ച മുതലാണ് സുബൈര്‍ അലിയെ കാണാതായത്. ഓഫീസില്‍ കത്തെഴുതി വെച്ചാണ് ഇദ്ദേഹം പോയത്.
കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയതില്‍ ഏറെ മാനസിക സമര്‍ദ്ദമുണ്ടായി എന്നാണ് കത്തിലെ ഉള്ളടക്കം. ഇക്കഴിഞ്ഞ 4-ാം തീയതി തന്റെ ക്യാബിനിലെത്തി സിപിഎം മെമ്പര്‍മാര്‍ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രശ്നമുണ്ടായിക്കിരുന്നുവെന്ന് കത്തില്‍ പറയുന്നു. കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]