
കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ ആയ മണ്ണുമാന്തി കടത്തിക്കൊണ്ടുപോയിസംഭവത്തിൽ ആറു പേര് അറസ്റ്റിലായി.
തോട്ടുമുക്കം സ്വദേശി സുധീഷ് മണ്ണുമാന്തി യന്ത്രം തട്ടി മരിച്ച കേസിലെ തൊണ്ടി മുതൽ ആണ് മണ്ണുമാന്തി .സെപ്റ്റംബർ 19 നാണ് സംഭവം നടന്നത്. സംഭവത്തിൽ അന്വേഷണം നടത്തി മണ്ണുമാന്തി കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ കേസിൽ ഉൾപ്പെട്ട മണ്ണുമാന്തി മാറ്റി . പകരം മറ്റൊരു മണ്ണുമാന്തി സ്റ്റേഷനിൽ കൊണ്ടു വന്നിട്ടു. സംഭവത്തിൽ മാർട്ടിൻ സെബാസ്റ്റ്യൻ, ജയേഷ് മോഹൻ രാജ്, രാജേഷ് മാത്യു, വേളാങ്കണ്ണ രാജി, ദിലീപ് കുമാർ എന്നിവരാണ് പോലീസ് പിടിയിലായത്.