
ബിഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി. സംഭവം ബക്സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷന് സമീപം. ഡൽഹിയിൽ നിന്ന് കാമാഖ്യയിലേക്കുള്ള നോർത്ത് ഈസ്റ്റ് സൂപ്പർ ഫാസ്റ്റ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. ജില്ലാ ഭരണകൂടവും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ട്രെയിൻ ഡൽഹിയിൽ നിന്ന് പട്നയിലേക്ക് പോവുകയായിരുന്നു. ബക്സർ ജംഗ്ഷനിൽ നിന്ന് പട്നയിലേക്ക് പുറപ്പെട്ടു. തുടർന്ന് രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷനു സമീപമെത്തിയ ട്രെയിൻ പാളം തെറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് മറ്റ് ട്രെയിനുകളുടെ സർവീസ് നിർത്തി. ബക്സറിൽ നിന്ന് അറയിലേക്കും തുടർന്ന് പട്നയിലേക്കും ട്രെയിൻ നിർത്തിയതായി റിപ്പോർട്ട്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Story Highlights: Train accident North East super Fast derailed at Bihar
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]