

ജനറല്‍ ആശുപത്രിക്ക് സമീപം മോഷണം; മൂന്നു തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍; നിരവധി കേസുകളിലെ പ്രതിയാണ് ഇവരെന്ന് വഞ്ചിയൂര്‍ പോലീസ്
സ്വന്തം ലേഖിക
പേരൂർക്കട: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം മോഷണം നടത്തിയ മൂന്ന് നാടോടി സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനികളായ ഗായത്രി (26), പ്രിയ (25), ഉഷ (36) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ ഉച്ചയ്ക്ക് 12നാണ് സംഭവം. ജനല്‍ ആശുപത്രിക്ക് മുന്‍ഭാഗത്ത് സംശയകരായ സാഹചര്യത്തില്‍ കണ്ടെത്തിയ സ്ത്രീകളെ നാട്ടുകാരും സിറ്റി ഷാഡോ പോലീസും തടഞ്ഞുവച്ച് പിങ്ക് പോലീസിനു കൈമാറുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൊല്ലം ഈസ്റ്റില്‍ ഇവര്‍ക്കെതിരേ നിരവധി കേസുകളുണ്ട്. റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ സ്വര്‍ണമാലകള്‍ അപഹരിച്ച നിരവധി കേസുകള്‍ ഇവര്‍ക്കെതിരെയുള്ളതായി വഞ്ചിയൂര്‍ പോലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]