
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ നന്ദേഡ് നഗരത്തിലെ സർക്കാർ ആശുപത്രിയിൽ, സെപ്തംബർ അവസാനത്തിലും ഒക്ടോബർ തുടക്കത്തിലുമായി 48 മണിക്കൂറിനിടെ 31 രോഗികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ 108 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ 11 രോഗികൾ ആശുപത്രിയിൽ മരിച്ചു.
മരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ട സെൻട്രൽ നന്ദേഡിലെ ഡോ. ശങ്കർറാവു ചവാൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ഡീൻ ശ്യാം വാക്കോട്, ആശുപത്രിയിൽ മരുന്നുകൾക്ക് ക്ഷാമമില്ലെന്ന് വീണ്ടും ആവർത്തിച്ചു.