

കൂട്ടിക്കല്‍ – കാവാലി – പറത്താനം റോഡില്‍ ഭീമൻ കല്ല് ഉരുണ്ട് റോഡില്‍ പതിച്ചു; ഒഴിവായത് വൻ ദുരന്തം; റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു
സ്വന്തം ലേഖകൻ
കൂട്ടിക്കല്‍: ഭീമൻ കല്ല് ഉരുണ്ട് റോഡില്‍ പതിച്ചു, ഒഴിവായത് വൻ അപകടം. കൂട്ടിക്കല്‍ – കാവാലി – പറത്താനം റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് സമീപത്തെ പുരയിടത്തില്‍ നിന്നു ഭീമൻ കല്ല് ഉരുണ്ട് റോഡില്‍ വീണത്.
ഈ സമയം റോഡില്‍ വാഹന യാത്രക്കാരോ കാല്‍നട യാത്രക്കാരോ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കാവാലി പള്ളിയില്‍ നിന്ന് അര കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന് മുകളിലെ പുരയിടത്തില്‍ നിന്നിരുന്ന റബറിനോട് ചേര്‍ന്നായിരുന്നു കല്ലിരുന്നിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
റബര്‍ മരം ഉണങ്ങി വീണതോടെ കല്ല് താഴേക്ക് ഉരുണ്ടു പോരുകയായിരുന്നു. റോഡില്‍ കല്ലുപതിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. വലിയ ചെരിവുള്ള പ്രദേശമാണ് ഇവിടം.
റോഡില്‍ നിന്ന് കല്ല് വീണ്ടും താഴേക്ക് ഉരുണ്ടിരുന്നെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് വഴിവച്ചേനെ. പഞ്ചായത്ത് അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കല്ല് നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]