
കഴുത്തിൽ വരുന്ന കറുപ്പുനിറം ചിലരെ എങ്കിലും വിഷമിപ്പിച്ചേക്കാം. കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും. അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന് കാരണമാകും. പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്റെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്.
അടുക്കളയിൽനിന്നുതന്നെ പരീക്ഷിക്കാവുന്ന അവ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
പഴം അരച്ച് തേനില്‍ ചാലിച്ച് കഴുത്തില്‍ പുരട്ടുക. അധികം ഉണങ്ങും മുമ്പ് കഴുകി കളയണം. ആഴ്ചയില്‍ മുന്ന് ദിവസം ഇങ്ങനെ ചെയ്താൽ കഴുത്തിലെ കറുപ്പ് നിറം മാറും.
രണ്ട്…
തൈരിൽ റവ കലക്കി വെണ്ണയുമായി യോജിപ്പിച്ച് സ്ഥിരമായി സ്ക്രബ് ചെയ്യുന്നതും കഴുത്തിലെ കറുപ്പ് നിറം കുറയാൻ സഹായിക്കും.
മൂന്ന്…
രണ്ട് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ടീ സ്പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ് വാട്ടറും ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം 15 മിനിറ്റ് കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത് ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് നല്ലതാണ്.
നാല്…
രണ്ട് ടീസ് സ്പൂൺ ഓട്സിലേയ്ക്ക് ആവശ്യത്തിന് തൈര് ചേര്‍ക്കാം. ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
അഞ്ച്…
ചെറിയ ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞ ശേഷം ജ്യൂസ് തയാറാക്കുക. ശേഷം ഈ ഉരുളക്കിഴങ്ങിന്റെ ജ്യൂസ് കഴുത്തിൽ തേച്ചുപിടിപ്പിക്കാം. ഉണങ്ങുമ്പോള്‍ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.
ആറ്…
രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും അൽപം കറ്റാർവാഴ ജെൽ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ഇത് പതിവാക്കുന്നതും ഫലം കിട്ടാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]