
തിരുവനന്തപുരം :ആധാർ എടുക്കുന്നതിന് അവധി ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചകളിലും വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത തെറ്റിദ്ധാരണ പരത്തുന്നതെന്ന് അക്ഷയ സംരംഭകരും ,ആധാർ ഓപറേറ്റർമാരും അഭിപ്രായപ്പെട്ടു .നിലവിൽ രണ്ടാം ശനിയാഴ്ച്ചകളിലും ആധാർ എടുക്കുന്നതിന് തടസമില്ല .ഞായറാഴ്ചകളിൽ സംസ്ഥാനങ്ങളിലുള്ള റീജിയണൽ ഓഫീസിന്റെ അനുമതിയോടെ ആധാർ എടുക്കാം .മാത്രമല്ല രാവിലെ ആറ് മുതൽ രാത്രി പത്തുവരെ ആണ് ആധാർ എടുക്കാവുന്ന സമയം .ഇക്കാര്യങ്ങൾ മൊത്തത്തിൽ തെറ്റായി ആണ് പ്രമുഖ പത്രത്തിൽ ലേഖകൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നതാണ് അക്ഷയ ആധാർ സെന്ററുകളെ അത്ഭുതപ്പെടുത്തുന്നത് .മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവുകൾ വായിച്ചാൽ മനസിലാവുന്നതാണ് .2022 ആഗസ്റ്റ് 22 നാണ് ഇത് സംബന്ധിച്ച ഓഫീസ് മെമ്മോറാണ്ടം UIDAI പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]