
രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബോര്‍ഡിലേക്ക് മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയെ നിയമിക്കുന്നതിനെതിരെ നിക്ഷേപകര്‍ വോട്ട് ചെയ്യണമെന്ന ഉപദേശവുമായി പ്രോക്സി ഉപദേശക സ്ഥാപനം ഐഐഎഎസ്. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്ന രീതിയില്‍ തീരുമാനമെടുക്കുന്നതിന് ഉപദേശങ്ങള്‍ നല്കുന്ന സ്ഥാപനമാണ് പ്രോക്സി ഉപദേശകര്‍. 28 വയസ് മാത്രമുള്ള അനന്തിന്റെ പ്രായം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലുള്ള ഉപദേശം നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. ഈ പ്രായത്തില്‍ നോണ്‍ എക്സിക്യുട്ടീവ്, നോണ്‍ ഇന്‍ഡിപെന്‍ഡഡ് ഡയറക്ടറായിയുള്ള അദ്ദേഹത്തിന്റെ നിയമനം വോട്ടിംഗ് മാര്‍ഗ നിര്‍ദേശങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഐഐഎസ് വ്യക്തമാക്കി.
:
അതേ സമയം 31 വയസുള്ള ആകാശ് അംബാനി, ഇഷ അംബാനി എന്നിവരുടെ നിയമനത്തിന് ഐഐഎസ് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. പത്ത് വര്‍ഷമോ , മുപ്പത് വയസിന് മുകളിലോ ഉള്ള പ്രവൃത്തി പരിചയമുണ്ടെങ്കിലാണ് ഈ പദവിക്ക് പരിഗണിക്കുന്നതിന് ഐഐഎസ് ശുപാര്‍ശ ചെയ്യൂ. ഈ മാനദണ്ഡമാണ് അനന്ത് അംബാനിക്ക് തിരിച്ചടിയായിരിക്കുന്നത്.
റിമോട്ട് ഇ-വോട്ടിംഗ് വഴി ഇഷ, ആകാശ്, അനന്ത് എന്നിവരെ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിക്കുന്നതിന് കമ്പനിയിലെ അംഗങ്ങളുടെ അംഗീകാരം തേടിയുള്ള പോസ്റ്റൽ ബാലറ്റ് നോട്ടീസ് റിലയന്‍സ് സെപ്റ്റംബറിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. ഇ-വോട്ടിംഗ് പ്രക്രിയ ഒക്ടോബർ 26-ന് അവസാനിക്കും. അതേ സമയം എല്ലാ പ്രോക്സി ഉപദേശക സ്ഥാപനങ്ങളും അനന്തിന്റെ ബോർഡിലെ നിയമനത്തിന് എതിരല്ല. ഉദാഹരണത്തിന്, ഇൻഗോവർൺ പ്രോക്സി ഉപദേശകർ മൂന്ന് നിയമനങ്ങൾക്കും അനുകൂലമായി വോട്ട് ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്.
:
Last Updated Oct 11, 2023, 6:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]