മുംബൈ∙ പറക്കലിനിടെ വിമാനത്തിന്റെ ഒരു ചക്രം ഊരിപ്പോയി. തുടർന്ന്, വിമാനം അടിയന്തര ലാൻഡിങ് നടത്തി.
യാത്രക്കാർ സുരക്ഷിതരാണ്. 75 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഗുജറാത്തിലെ കണ്ട്ല വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന
വിമാനത്തിന്റെ പിൻ ചക്രങ്ങളിൽ ഒരെണ്ണമാണ് ഊരിപോയത്.
വിമാനം പറന്നുയർന്നപ്പോൾ ഒരു കറുത്ത വസ്തു താഴേക്ക് വീഴുന്നത് കൺട്രോൾ ടവറിലെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടയർ കണ്ടെത്തിയത്.
വിമാനത്തിലെ പൈലറ്റിനെ ഇക്കാര്യം അറിയിച്ചശേഷം മുംബൈ വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകി. തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.
യാത്രക്കാർ സുരക്ഷിതരാണെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും വിമാനക്കമ്പനി അറിയിച്ചു.
Here is a video of a passenger inside the SpiceJet plane who can’t believe what just happened :
“Wheel nikal gaya”
Kandla to Mumbai
take-off :
✈️
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]