പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന നാല് സൂപ്പർഫുഡുകൾ. Diabetes is a chronic disease where blood sugar (glucose) levels are too high, damaging organs over time. പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന നാല് സൂപ്പർഫുഡുകൾ ലോകമെമ്പാടും അതിവേഗം വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് പ്രമേഹം.
ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുന്നു. പ്രമേഹ സാധ്യത കുറയ്ക്കുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്.
പ്രമേഹം ഒരു വിട്ടുമാറാത്ത രോഗമാണ്. അതിൽ രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് വളരെ ഉയർന്നത് കാലക്രമേണ അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നു.
ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതോ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്തതോ ആണ് ഇതിന് കാരണം. വർദ്ധിച്ച ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, ക്ഷീണം, മങ്ങിയ കാഴ്ച എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാനപ്പെട്ട
ലക്ഷണങ്ങൾ. ചില ഭക്ഷണങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുക ചെയ്യും.
ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും, വീക്കം കുറയ്ക്കുന്നതിനും, ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്ന നാല് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. മുരിങ്ങ ഇലകളിൽ ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്.
പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇതിന് കഴിയും. മുരിങ്ങ ചായ കുടിക്കുകയോ ഇല പൊടിച്ചത് സ്മൂത്തികൾ, സൂപ്പുകൾ എന്നിവയിൽ ചേർത്ത് കഴിക്കുകയോ ചെയ്യുക.
മുരിങ്ങയിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സാധാരണയായി ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു.
ചിയ സീഡിൽ നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ചിയ വിത്തുകൾ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ചിയ സീഡ് വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
പ്രമേഹരോഗികൾക്ക് കഴിക്കാൻ ഏറ്റവും ആരോഗ്യകരമായ ബെറികളിൽ ഒന്നാണ് ബ്ലൂബെറി. കാരണം അവയിൽ ഗ്ലൈസെമിക് സൂചിക കുറവാണ്.
ഇതിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കോശങ്ങളെ കൂടുതൽ ഇൻസുലിൻ സെൻസിറ്റീവ് ആക്കുകയും ശരീരത്തെ ഗ്ലൂക്കോസ് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന സസ്യ സംയുക്തങ്ങളായ ആന്തോസയാനിനുകൾ ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട്.
കറുവപ്പട്ട പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയും HbA1c യുടെ അളവും കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി.
ദൈനംദിന ഭക്ഷണത്തിൽ കറുവപ്പട്ട ചേർക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]