സ്വകാര്യത സംരക്ഷണത്തിൽ വീണ്ടും ഉത്തരവുമായി ദില്ലി ഹൈക്കോടതി. അനധികൃതമായി വാണിജ്യ ആവശ്യങ്ങൾക്ക് ബച്ചന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച് ചിത്രങ്ങൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാണിച്ചാണ് അഭിഷേക് ബച്ചൻ കഴിഞ്ഞ ദിവസം ഹർജി നൽകിയത്. ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചൻ രംഗത്തെത്തിയിരിക്കുന്നത്.
ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ട് നിർമ്മിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്പ്. വ്യക്തിയുടെ അവകാശത്തെ ചോദ്യം ചെയ്യുമ്പോൾ കോടതിക്ക് കണ്ണ് അടയ്ക്കാനാകില്ല അതേസമയം വാണിജ്യ ആവശ്യങ്ങൾക്കായി തന്റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അഭിഷേക് ബച്ചന്റെ പങ്കാളിയും നടിയുമായ ഐശ്വര്യ റായിയുടെ ഹർജിയിൽ കഴിഞ്ഞ ദിവസം കോടതി അനുകൂല വിധി പറഞ്ഞിരുന്നു.
ചിത്രങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുംമെന്നും വ്യക്തിയുടെ അവകാശത്തെ ചോദ്യം ചെയ്യുമ്പോൾ കോടതിക്ക് കണ്ണ് അടയ്ക്കാനാകില്ലെന്നും കോടതി ചൂണ്ടികാണിച്ചു. അനധികൃതമായി ചിത്രങ്ങൾ ഉപയോഗിച്ച വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും കോടതി നിർദേശിച്ചു.വാണിജ്യ ആവശ്യങ്ങൾക്കായി തന്റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് നടി സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
കേസ് വിശദവാദത്തിനായി 2026 ജനുവരി 15ലേക്ക് മാറ്റിയിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]