സന∙ യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ
നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിനു നേരെ അടുത്തിടെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് തലസ്ഥാനമായ സനായിലെയും അൽ-ജാവ്ഫ് പ്രവിശ്യയിലെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടന്നത്.
ഹൂതികളുടെ സൈനിക പബ്ലിക് റിലേഷൻസ് ആസ്ഥാനത്തിനും മിസൈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിൽ മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അധികൃതർ വ്യക്തമാക്കി.
അതിനിടെ വ്യാഴാഴ്ച പുലർച്ചെ യെമനിൽ നിന്ന് തൊടുത്തുവിട്ട
മിസൈൽ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ മാസം സനായിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹൂതികൾ നയിക്കുന്ന സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവിയും നിരവധി മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു.
ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷസാഹചര്യം ഉടലെടുക്കുകയാണ്. അതേസമയം യെമനിലെ ഹൂതികളെ ലക്ഷ്യമിട്ട് പുതിയ ഉപരോധങ്ങളുമായി യുഎസ് രംഗത്തെത്തി.
ഹൂതികളുടെ ധനസമാഹരണം, കള്ളക്കടത്ത്, ആക്രമണ പ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായി 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നാല് കപ്പലുകൾക്കുമെതിരെയാണ് യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയത്. ഹൂതികൾക്കെതിരായി ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]