ചണ്ഡീഗഡ്: തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി.
പുതുതായി തയ്യാറാക്കിയ പെറ്റ് ആൻഡ് കമ്മ്യൂണിറ്റി ഡോഗ്സ് ബൈലോസ് 2025 പ്രകാരം, ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ നായകൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലങ്ങൾ നഗരത്തിലുടനീളം കണ്ടെത്തിയിട്ടുണ്ട്. ഇതിനകം 60 സ്ഥലങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തി കഴിഞ്ഞു.
ഈ സ്ഥലങ്ങളിൽ അല്ലാതെ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവരെ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ പിഴ ഈടാക്കും. കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണകൂടം ഈ നിയമം വിജ്ഞാപനം ചെയ്താൽ ഇത് പ്രാബല്യത്തിൽ വരും.പുതിയ നിയമമനുസരിച്ച്, റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളും (RWAs) മാർക്കറ്റ് വെൽഫെയർ അസോസിയേഷനുകളും (MWAs) അതത് സ്ഥലങ്ങളിൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ഉചിതമായ സ്ഥലങ്ങളും സമയവും രേഖപ്പെടുത്താൻ ബാധ്യസ്ഥരാണ്.
ഇതിനായി അവർക്ക് പ്രാദേശികമായി നായകൾക്ക് ഭക്ഷണം നൽകുന്നവരുമായും, പ്രദേശത്തെ കൗൺസിലറുമായും, എംസി രജിസ്ട്രേഷൻ അതോറിറ്റിയുമായും കൂടിയാലോചിക്കാം. നായപ്രേമികൾ അറിയേണ്ടത് ഇനിമുതൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകുമ്പോൾ ഓരോ വ്യക്തിയും ജാഗ്രത പാലിക്കണം.
കുട്ടികളുടെ കളിസ്ഥലങ്ങൾ, ഗോവണിപ്പടികൾ, പ്രവേശന കവാടങ്ങൾ, എക്സിറ്റ് പോയിന്റുകൾ, ഉയർന്ന തിരക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകലെയായിരിക്കും നായകൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലങ്ങൾ. എന്താണ് ഇതിന്റെ ലക്ഷ്യം? മൃഗസംരക്ഷണവും പൊതു സുരക്ഷയും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തുകയാണ് അധിൃതരുടെ ലക്ഷ്യം.
നിയമങ്ങൾ പ്രാബല്യത്തിൽ വന്നാൽ, ആർഡബ്ല്യുഎകളും എംഡബ്ല്യുഎകളും ഭക്ഷണം നൽകാനുള്ള സ്ഥലങ്ങളുടെ പട്ടിക പങ്കിടാൻ ആവശ്യപ്പെടും. തോന്നുന്ന സ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നത് അനുവദിക്കില്ലെന്ന് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സുപ്രീം കോടതിയുടെ വിധി റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളുമായും പ്രാദേശിക അധികൃതരുമായും കൂടിയാലോചിച്ച് തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ അടുത്തിടെ സുപ്രീം കോടതി സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. “ഈ നിർദ്ദേശം ലംഘിച്ച് നായകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ ബന്ധപ്പെട്ട
നിയമങ്ങൾ അനുസരിച്ച് നടപടിയെടുക്കാൻ ബാധ്യസ്ഥരാണ്,” എന്നും സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഹെൽപ്ലൈനുകൾ സ്ഥാപിക്കണമെന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]