
വിമാനയാത്രക്കാര്‍ക്ക് കൊണ്ടു പോകാന്‍ കഴിയുന്ന വസ്തുക്കളുടെ ഭാരത്തിന് ഒരു കണക്കുണ്ട്. പെട്ടികള്‍ക്ക്, അനുവദനീയമായ അളവിലും ഭാരമുണ്ടെങ്കില്‍ കൂടിയ ഭാരത്തിന് തുല്യമായ അളവില്‍ വസ്തുക്കള്‍ പെട്ടിയില്‍ നിന്നും എടുത്ത് മാറ്റും.
മറ്റ് ചിലപ്പോള്‍ അധിക ഭാരത്തിന് അധിക ചര്‍ജ്ജ് നല്‍കേണ്ടിവരുന്നു. ദീർഘദൂര യാത്രക്കാര്‍ക്ക് ഇത് പലപ്പോഴും വലിയ പ്രശ്നമുണ്ടാക്കുന്നു.
എന്നാല്‍ അധിക ലഗേജിന് തുക നല്‍കേണ്ടിവരുമെന്ന ഘട്ടമായപ്പോള്‍ ഒരു യുവതി തന്റെ പ്രതിസന്ധിയെ നിഷ്പ്രയാസം മറികടക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിമാനത്താവളത്തില്‍ ലഗേജിന്റെ വെയ്റ്റ് നോക്കുന്ന സ്ഥലത്ത് നിന്നുള്ള വീഡിയോയില്‍ ഒരു സ്ത്രീ തന്റെ ലഗേജിന്റെ ഭാരം നിഷ്പ്രയാസം അഞ്ച് കിലോവരെ കുറയ്ക്കുന്നത് കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഞെട്ടി. യുവതിയുടെ ലഗേജിന്റെ ഭാരം 24.5 കിലോയായിരുന്നു.
എന്നാല്‍ അധിക ഭാരത്തിന് അധിക തുക നല്‍കേണ്ടിവരുമെന്ന് അറിയാവുന്ന യുവതി, തന്റെ കാല് കൊണ്ട് ലഗേജ് പതുക്കെ ഉയര്‍ത്തി. ഉടനെ ലഗേജിന്റെ ഭാരം 19.5 കിലോയായി കുറഞ്ഞു.
അങ്ങനെ അധിക ഭാരത്തിനുള്ള അധിക തുക നല്കുന്നതില് നിന്നും യുവതി ഒഴിവാക്കപ്പെട്ടു. തമാശ വീഡിയോകള്‍ പങ്കുവയ്ക്കുന്ന സോറയുടെയും ടോമെക്സിന്റെയും ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ്, ‘ലഗേജ് വെയ്റ്റ് ഹാക്ക്’ എന്ന അടിക്കുറിപ്പോടെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘അച്ഛൻ എല്ലാം കാണുന്നു’; സുരക്ഷയ്ക്കായി പെൺകുട്ടിയുടെ തലയിൽ സിസിടിവി, വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ ബ്രേക്ക് അപ്പിന് ശേഷം 1000 ഫോണ്‍ കോളുകള്‍, 12 കോടിയുടെ വീടും തകർത്തു; പിന്നാലെ മുന്‍കാമുകിക്ക് എട്ടിന്റെ പണി വീഡിയോ ഇതിനകം ഒന്നേകാല്‍ കോടി പേര് കണ്ടപ്പോള്‍ 15 ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു.
ചിലര്‍ വിമാനയാത്രയില്‍ ഇത്തരം കൃത്രിമത്വങ്ങള്‍ അപകടത്തിന് കാരമാകുമെന്ന് കുറിച്ചു. ‘ഗുരുത്വാകർഷണ കേന്ദ്രം കണക്കാക്കാൻ വിമാനത്തിലെ എല്ലാം കൃത്യമായി തൂക്കിനോക്കേണ്ടത് ഏറെ പ്രധാനമാണ്.
തെറ്റായ ലഗേജ് ഭാരം വിമാനത്തിന്റെ ഗുരുത്വാകർഷണ കേന്ദ്രത്തെ സാരമായി ബാധിച്ചേക്കാം, ഇത് മന്ദഗതിയിലുള്ള പറക്കലിലേക്കും ഇന്ധന ഉപഭോഗം വർധിക്കുന്നതിലേക്കും ചിലപ്പോള്‍ ഒരു തകർച്ചയിലേക്കും നയിച്ചേക്കാം’ എന്ന് ഒരു എയർ ക്രാഫ്റ്റ് മെക്കാനിക്ക് എഴുതി. എന്നാല്‍ മറ്റ് ചിലര്‍ ഈ വാദത്തെ എതിര്‍ത്തുകൊണ്ടും രംഗത്തെത്തി.
ഭർത്താവിന്റെ കാറിന്റെ ഗ്ലാസ് അടിച്ച് തകർക്കുന്ന ഭാര്യ; കാര്യമറിഞ്ഞപ്പോള്‍ ഒപ്പം നിന്ന് സോഷ്യൽ മീഡിയയും
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]