
ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ടെര്‍നേറ്റില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. എന്നാല്‍ നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
നേരത്തെ ഏപ്രിലിലും രാജ്യത്ത് ഭൂചലനമുണ്ടായിരുന്നു. അന്ന് റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. രണ്ട് മണിക്കൂറോളം സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഭൂകമ്പ ബാധിത പ്രദേശത്തെ താമസക്കാരോട് തീരത്ത് നിന്ന് ഉടന്‍ മാറാനും നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതേസമയംഭൂകമ്പത്തിന്റെ തീവ്രത 6.9 ആണെന്ന് യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ (EMSC) റിപ്പോര്‍ട്ട് ചെയ്തിരുന്നു.