ഒരു കുടുംബത്തിലെ നാല് പേര് മരിച്ച നിലയില്‍; സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് പൊലീസ് സ്വന്തം ലേഖിക കൊച്ചി: എണാകുളം കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്പ(32), മക്കളായ ഏബല്‍ (7) ആരോണ്‍ (5) എന്നിവരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കള്‍ക്ക് വിഷം നല്കിയ ശേഷം ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശില്പ വിദേശത്താണ് ജോലി ചെയ്തിരുന്നത്.
നിജോ കടമക്കുടിയില്‍ തന്നെ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു.
കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് ശില്പ അവധിക്ക് നാട്ടിലെത്തിയത്. കടമക്കുടിയിലെ വീട്ടില്‍ പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്.
നാല് മൃതദേഹങ്ങളും പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]