
ഇരുവരും ആശുപത്രിയില്‍ ഒരു മണിക്കൂറോളം ഒന്നിച്ചുണ്ടായിരുന്നു; നിപയാണെന്ന് സംശയം മാത്രം; പരിശോധനാഫലം രാത്രിയോടെ; ആരോഗ്യമന്ത്രി കോഴിക്കോട്ടെത്തി സ്വന്തം ലേഖിക കോഴിക്കോട്: ആസ്വാഭാവികമായി മരിച്ചയാളുടെയും ചികിത്സയില്‍ കഴിയുന്നവരുടെയും സാമ്പിളുകളുടെ നിപ പരിശോധനാഫലം ഇന്ന് രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂനെ വൈറോളജി ലാബിലാണ് സാമ്പിളുകള്‍ പരിശോധിക്കുന്നത്.
ആരോഗ്യമന്ത്രി കോഴിക്കോട്ടെത്തിയിട്ടുണ്ട്. കളക്ടറേറ്റില്‍ ഉന്നതതല യോഗം ചേരും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം മുപ്പതിനാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെയാണ് രണ്ടാമത്തെയാള്‍ മരിച്ചത്.
ഇരുവരും ഒരേ ആശുപത്രിയില്‍ ഒരു മണിക്കൂറോളം ഒന്നിച്ചുണ്ടായിരുന്നുവെന്നും അതിനുമുൻപും ഇവര്‍ തമ്മില്‍ സമ്പര്‍ക്കമുണ്ടായിരുന്നെന്നും മന്ത്രി അറിയിച്ചു. ആദ്യം മരിച്ചയാള്‍ക്ക് പല അസുഖങ്ങള്‍ ഉണ്ടായിരുന്നു.
സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടില്ല. അടുത്തബന്ധുക്കള്‍ക്കും സമാന ലക്ഷണങ്ങള്‍ കണ്ടതോടെയാണ് സംശയം തോന്നിയത്.
ഇന്നലെ മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചിട്ടില്ല. പരിശോധന ഫലം വന്നതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
നിപയാണെന്ന് സംശയം മാത്രമാണുള്ളതെന്നും അങ്ങനെയാകാതിരിക്കട്ടെയെന്നും മന്ത്രി പ്രതികരിച്ചു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]