
സി പി എം സംസ്ഥാന സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ, നന്ദകുമാറിന്റെ വീട്ടിൽ പോയെന്നായിരുന്നു സതീശൻ രാവിലെ പറഞ്ഞത്
കണ്ണൂർ: ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെടുത്തിയുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിയമസഭയിലെ പരാമർശത്തെ പരിഹസിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ പോയത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കാണാനെന്നാണ് ഇ പിയുടെ പരിഹാസം. തനിക്ക് നന്ദകുമാറുമായി ബന്ധമില്ലെന്നും പ്രതിപക്ഷ നേതാവിനാണ് ബന്ധമെന്നും ഇ പി കൂട്ടിച്ചേർത്തു. സി പി എം സംസ്ഥാന സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ, നന്ദകുമാറിന്റെ വീട്ടിൽ പോയെന്നായിരുന്നു സതീശൻ രാവിലെ പറഞ്ഞത്. ഈ വിമര്‍ശനത്തെയാണ് ഇ പി പരിഹസിച്ച് തള്ളിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ നിന്ന് വിട്ടു നിന്ന എൽ ഡി എഫ് കൺവീനർ കൂടിയായ കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന് കൊച്ചിയില്‍ ദല്ലാൾ നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തത്. ഇത് മുൻനിർത്തിയാണ് സതീശൻ ഇന്ന് നിയമസഭയിൽ ഇ പിയെ വിമർശിച്ചത്.
Last Updated Sep 11, 2023, 9:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]