

First Published Sep 12, 2023, 9:22 AM IST
ചെന്നൈ: രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ് ജയിലര്‍. ജയിലര്‍ അതിന്റെ തീയറ്റര്‍ റണ്‍ 650 കോടിയിലേറെ നേടി അവസാനിച്ചുവെന്നാണ് വിവരം. 200 കോടിക്ക് ഒരുക്കിയ ചിത്രം വന്‍ ലാഭമാണ് നേടിയത്. ഇതിന് പിന്നാലെ ചിത്രത്തിലെ അണിയറക്കാര്‍ക്ക് എല്ലാം വലിയ വിജയ സമ്മാനങ്ങളാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ് നല്‍കിയത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഒരു നന്ദികുറിപ്പ് ഇറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് നെല്‍സണ്‍ ദിലീപ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരോരുത്തര്‍ക്കും നെല്‍സണ്‍ നന്ദി പറയുന്നു. വിനായകനെ, വിനായകന് ചേട്ട എന്ന വിളിച്ചാണ് നെല്‍സണ്‍ നന്ദി പറയുന്നത്.
ഈ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ…
ജയിലര്‍ ഒരു വലിയ വിജയമാക്കിയ ഒരോരുത്തരോടും ഹൃദയപൂര്‍വ്വം എന്റെ ആദരവും നന്ദിയും അറിയിക്കാന്‍ ഞാന്‍ ഈ നിമിഷം ഉപയോഗിക്കുന്നു. എന്നോടുള്ള സ്നേഹത്തിനും നന്ദിക്കും മാധ്യമങ്ങളോട് നന്ദി പറയുന്നു. ജയിലര്‍ പ്രദര്‍ശിപ്പിച്ച തീയറ്ററുകാരോടും നന്ദി പറയുന്നു.
രമ്യ കൃഷ്ണന്, സുനില്‍, നാഗേന്ദ്ര ബാബു, കിഷോര്‍ കുമാര്‍, വിനായകന് ചേട്ടന്, വസന്ത് രവി, യോഗി ബാബു, വിടി ഗണേഷ്, റെഡ്ലി എന്നിവര്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കളിഞ്ഞത് വലിയ സന്തോഷമുള്ള കാര്യമാണ്. തമന്ന ജി വളരെ ലളിത്വമുള്ള വ്യക്തിയാണ്. അവരുടെ ഹൃദയ വിശാലതയാണ് അവര്‍ ഈ റോള്‍ ഏറ്റെടുത്തതിലൂടെ കാണിക്കുന്നത്. ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്ത സമയം മനോഹരമായിരുന്നു.
മോഹന്‍ലാല്‍ സാര്‍, ശിവരാജ് കുമാര്‍ സാര്‍, ജാക്കി ഷെറോഫ് സാര്‍ എന്നിവര്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി അറിയിക്കുന്നു. നിങ്ങളുടെ സാന്നിധ്യം ജയിലറിനെ മറ്റൊരു ലെവല്‍ എത്തിച്ചു. അനിരുദ്ധിന്റെ സംഗീതമാണ് ജയിലറിന്റെ ആത്മാവ്. റോക്ക് സ്റ്റാര്‍ അനിരുദ്ധ് എന്നും എനിക് അളവില്ലാത്ത പിന്തുണയും സ്നേഹവും നല്കുന്നു. കീപ്പ് റോക്കിംഗ്, കീപ്പ് ഇന്സ്പിയറിംഗ്.
സൂപ്പര്‍താരം രജനികാന്ത് സാറിന് ഇത്തരം ഒരു അവസരം നല്‍കിയതിന് നന്ദി പറയുന്നു. തങ്കളുടെ ഊര്‍ജ്ജം, പ്രതിബദ്ധത, സമർപ്പണം, പാഷന്, ലളിത്വം എല്ലാം എനിക്കും എന്റെ ക്രൂവിനും ഒരു പാഠം പോലെയായിരുന്നു. താങ്കളുടെ പ്രഭാവം എന്നും അതിരുകളെ ഇല്ലത്താതായിരുന്നു. ഇതാണ് ജയിലര്‍ റെക്കോഡുകള്‍ തകര്‍ത്ത് വന്‍ വിജയമാകാന്‍ കാരണം. എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ അനുഭവമായി ഞാന്‍ ഇതെന്നും കരുതും.
അവസാനമായി ആരാധകര്‍ക്കും, പ്രേക്ഷകര്‍ക്കും നന്ദി പറയുന്നു. നിങ്ങളുടെ പൊസറ്റീവായ വാക്കുകളാണ് ജയിലറിനെ ദക്ഷിണേന്ത്യയിലും പുറത്തും ചരിത്ര വിജയമാക്കിയത്. നിങ്ങളുടെ ഗംഭീര പ്രതികരണങ്ങളും തീയറ്ററില്‍ തീര്‍ത്ത അന്തരീക്ഷവും എന്നും ഓര്‍ക്കുന്ന അനുഭവമായിരിക്കും.
ഹൃദയപൂര്‍വ്വം നന്ദി
Last Updated Sep 12, 2023, 9:26 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]