

തിരുവല്ലയില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ കാമുകനും സംഘവുമെന്ന് സംശയം
സ്വന്തം ലേഖിക
കോട്ടയം: തിരുവല്ലയില്‍ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി പരാതി.
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവേ കാര്‍ കുറുകെ നിര്‍ത്തിയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി പതിനൊന്ന് മണിയ്ക്ക് തിരുവല്ല തിരുമൂലപുരത്ത് വച്ചായിരുന്നു സംഭവം.
ഭര്‍ത്താവിന്റെ പരാതിയില്‍ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റോ പ്രസാദിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പിന്നില്‍ യുവതിയുടെ കാമുകനും സംഘവുമാണെന്നാണ് സൂചന. പൊലീസ് അന്വേഷണം തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]