First Published Sep 12, 2023, 8:12 AM IST
ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും വിഷാംശങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്ന അവയവങ്ങളാണ് വൃക്കകൾ. വൃക്കകളുടെ പ്രവർത്തനത്തിൽ വരുന്ന തകരാറുകൾ ശരീരത്തിൽ പല സങ്കീർണതകൾക്കും കാരണമാകാറുണ്ട്.
ഇന്നത്തെ കാലത്ത് ഉദാസീനമായ ജീവിതശൈലി വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ലഹരിവസ്തുക്കളുടെ ദുരുപയോഗം ക്യാൻസറിന് കാരണമാകുന്നതിനൊപ്പം വൃക്ക തകരാറിലാകുന്നതിന് കാരണമാകും.
വൃക്കകളെ ആരോഗ്യകരമായ നിലനിർത്താൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഒന്ന്…
ജലാംശം നിലനിർത്തുകയും എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക. കിഡ്നി ആരോഗ്യകരമായി നിലനിർത്തണമെങ്കിൽ ഇത് വളരെ പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കുന്ന ഈ ശീലം വൃക്കയിലെ കല്ലുകൾ, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
രണ്ട്…
വളരെയധികം പ്രോട്ടീൻ കഴിക്കുന്നത് വ്യക്കകൾക്ക് ദോഷം ചെയ്യും. അനിമൽ പ്രോട്ടീൻ രക്തത്തിൽ ഉയർന്ന അളവിൽ ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് അസിഡോസിസിന് കാരണമാകും. വൃക്കകൾക്ക് ആവശ്യമായ ആസിഡ് ഇല്ലാതാക്കാൻ കഴിയാത്ത അവസ്ഥ ഇത് അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നു.
രണ്ട്…
ശരിയായ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ജങ്ക് അല്ലെങ്കിൽ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രമിക്കുക.
മൂന്ന്…
ഉപ്പ് അമിതമായി കഴിക്കുന്നത് വൃക്കകൾക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രശ്നമാണ്. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളിൽ ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും കാലക്രമേണ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. അമിതമായ ഉപ്പ് വൃക്കകളിൽ നേരിട്ട് ടിഷ്യു സ്വാധീനം ചെലുത്തുന്നു. അതിനാൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.
നാല്…
പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ആരോഗ്യകരമാക്കുകയും വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
അഞ്ച്…
പുകവലി, മദ്യപാനം തുടങ്ങിയവ ചില വിട്ടുമാറാത്ത വൃക്കരോഗങ്ങൾക്കും കാരണമാകും. ഈ ദുശ്ശീലം രക്തക്കുഴലുകളെ തകരാറിലാക്കും. കൂടാതെ, മദ്യപാനം രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കയുടെ കഴിവിനെ ബാധിക്കുന്നു.
ആറ്…
വേദനസംഹാരികൾ വിവിധ പ്രശ്നങ്ങളിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകിയേക്കാം. എന്നിരുന്നാലും, ഇത് ഒരു ശീലമാക്കരുത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വേദനസംഹാരികൾ കഴിക്കരുത്.
ഏഴ്…
വൃക്കരോഗങ്ങൾ ഒഴിവാക്കാൻ രക്തസമ്മർദ്ദം നിയന്ത്രിക്കണം. ഉയർന്ന രക്തസമ്മർദ്ദം ചില വൃക്കരോഗങ്ങൾക്ക് കാരണമാകാം.
എട്ട്…
വൃക്ക സംബന്ധമായ അണുബാധകളൊന്നും നിസ്സാരമായി കാണരുത്. പലർക്കും വൃക്കയിലെ കല്ലുകൾ ഉണ്ടാകുകയോ മൂത്രത്തിൽ അണുബാധ ഉണ്ടാകുകയോ ചെയ്യുന്നു. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുകയും ശരിയായ മരുന്നുകൾ ഉപയോഗിച്ച് സ്വയം ചികിത്സിക്കുകയും ചെയ്യുക.
Read more ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ പതിവായി കഴിക്കാം
Last Updated Sep 12, 2023, 8:12 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]