
ലണ്ടന്‍ – ഏഷ്യാ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇംഗ്ലണ്ടിലെ ന്യൂകാസില്‍ ഗ്രൗണ്ടില്‍ സൗദി അറേബ്യ ചൊവ്വാഴ്ച തെക്കന്‍ കൊറിയയെ നേരിടും. മുന്‍ ജര്‍മന്‍ ഫുട്ബോളര് യൂര്‍ഗന്‍ ക്ലിന്‍സ്മാനാണ് കൊറിയയുടെ കോച്ച്. ഏഴു മാസം മുമ്പ് ചുമതലയേറ്റെടുത്തിട്ടും ഒരു വിജയം പോലും നേടാന്‍ കൊറിയക്ക് സാധിക്കാതിരുന്നതോടെ ക്ലിന്സ്മാന് വലിയ വിമര്‍ശനമാണ് നേരിടുന്നത്. മാത്രമല്ല, വിരലിലെണ്ണാവുന്ന ദിവസങ്ങളിലേ ക്ലിന്സ്മാന് കൊറിയയില്‍ ഉണ്ടായിട്ടുള്ളൂ. ക്ലിന്സ്മാന് കീഴില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ കൊറിയ രണ്ടെണ്ണം തോല്‍ക്കുകയും മൂന്നില്‍ സമനില സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പില്‍ പ്രി ക്വാര്‍ട്ടറിലെത്തിയ ടീമാണ് കൊറിയ. തുടര്‍ന്ന് കോച്ച് പൗളൊ ബെന്ഡൊ സ്ഥാനമൊഴിയുകയായിരുന്നു.
കൊറിയ ഫിഫ റാങ്കിംഗില്‍ ഇരുപത്തെട്ടാം സ്ഥാനത്താണ്. സൗദി അറേബ്യ അമ്പത്തിനാലാമതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
