
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം.
സൃഷ്ടികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം.
എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
അയാളെന്നോട്
സ്നേഹത്തെ പറ്റി
ചോദിച്ചു,
ഞാന്‍ അമ്മയെ
ഓര്‍ത്ത് വാചാലമായി. സൗന്ദര്യത്തെ കുറിച്ച്
അയാള്‍
പറഞ്ഞപ്പോള്‍
ഞാന്‍ അച്ഛന്റെ
തഴമ്പിച്ച കൈകളില്‍
ഉമ്മവെക്കുകയായിരുന്നു.
പിന്നീട് അയാള്‍
നിശബ്ദമായിരുന്നു. അല്പം മുമ്പേ
‘നീയാണെനിക്കെല്ലാം’
എന്ന്
എന്നോട് പറഞ്ഞതിലെ
ഒന്നുമില്ലായ്മയില്‍
അയാളിനി
നീറുന്നുണ്ടാവണം!
…………………
: ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍
: ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത
…………………
രണ്ട്
നിനക്ക് വേണ്ടി
ഒരിക്കലും
കാത്തുനില്‍ക്കില്ലെന്ന്.
സമയം.
നിനക്ക് വേണ്ടി മാത്രം
തുടരുമെന്ന് കാലം! …………………….
: ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത
: മീന്പാച്ചല്, ജയചന്ദ്രന് ചെക്യാട് എഴുതിയ കവിതകള്‍
…………………….
മൂന്ന്
മനസ്സില്‍ മൃതമായിരിക്കുന്ന ഓര്‍മകളെ
ഞാനിന്നു കണ്ടു.
മൊബൈല്‍ ഫോണ്‍ ഗാലറിയില്‍
അവ പുര്ജനിക്കുന്നു.
അവിടെ അവ സുരക്ഷിതം.
ഒരു ഡിലീറ്റിനപ്പുറം
അതിനി ഒരോര്‍മ്മ മാത്രം! …………………
: പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
: എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന് എഴുതിയ കവിത
…………………
നാല്
ഞാനൊരു പ്രണയത്തെ കണ്ടു.
അപക്വവാക്കുകള് പറയാത്ത,
ചാരത്തിരിക്കാത്ത,
വിരലറ്റം കോര്‍ക്കാത്ത,
പ്രണയം. ഞാനില്ലായ്മയില്‍ നിനക്കും
നീയില്ലായ്മയില്‍ എനിക്കും
ഹൃദയം തകര്‍ന്നിവിടെ
തുടരേണ്ടി വരും
എന്ന ബോധ്യത്തിലുള്ള പ്രണയം.
ഒടുവില്‍ അവിചാരിതമായി
പിരിയേണ്ടി വരുമ്പോള്‍
അപരിചിതരെ പോലെ
ദൂരേക്കകന്ന പ്രണയം.
പിന്നെയിപ്പോഴും
ഓര്‍ക്കുമ്പോഴൊക്കെയും
ഓര്‍മകളുടെ
ഭാരം പേറി
നെടുവീര്‍പ്പിടുന്ന പ്രണയം!
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]