ചെന്നൈ: സനാതന ധർമ്മ പരാമർശ വിവാദങ്ങൾക്കിടെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കൊതുകുതിരി പോസ്റ്റിൽ പ്രതികരണവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി. കൊതുകുതിരി പോസ്റ്റിന് ഒരുപാട് അർത്ഥം ഉണ്ടെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ആളുകൾക്ക് ഇഷ്ടമുള്ള അർത്ഥം എടുക്കാമെന്നും ഉദയനിധി കൂട്ടിച്ചേർത്തു.
സനാതന ധർമ പരാമർശത്തെ തുടർന്നുള്ള വിവാദങ്ങൾ കത്തുന്നതിനിടെയാണ് കൊതുകുതിരിയുടെ ചിത്രം പങ്കു വെച്ച് ഉദയനിധി രംഗത്തെത്തുന്നത്. അടിക്കുറിപ്പുകൾ ഒന്നും ഇല്ലാതെയാണ് ചിത്രം പങ്കുവെച്ചത്. അതേസമയം, പരാമർശത്തിൽ മാപ്പ് പറയണമെന്ന് വിവിധ കോണുകളിൽ നിന്നുയരുന്ന സാഹചര്യത്തിലും നിലപാടിൽ മാറ്റമില്ലെന്ന സൂചനയാണ് കൊതുകുതിരി പോസ്റ്റ് നൽകുന്നത്. സനാതന ധർമം കൊതുകും മലേറിയയും പോലെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വിമർശനം. ഇത് വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമായിരുന്നു. എന്നാൽ വിവാദങ്ങൾക്കിടെ വീണ്ടും കൊതുകുതിരി ചിത്രം പോസ്റ്റ് ചെയ്തത് നിലപാടിൽ ഉറച്ചുനിൽക്കുന്നതിന്റെ സൂചനയെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നുമായിരുന്നു ഉദയനിധിയുടെ പ്രതികരണം. ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സ്റ്റാലിൻ സർക്കാർ ശ്രമിച്ചു വരുന്നതിനിടയിലായിരുന്നു ഉദയനിധിയുടെ വാക്കുകൾ ബിജെപി ആയുധമാക്കിയത്. ചെന്നൈയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മയെ അടക്കം വേദിയിൽ ഇരുത്തിയായിരുന്നു എം കെ സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി നടത്തിയ ഈ പ്രഭാഷണം.