

മുണ്ടക്കയം കോരുത്തോട് റൂട്ടിൽ പനയ്ക്കച്ചിറയിൽ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരുക്ക്; അപകടം മൽസര ഓട്ടത്തിനിടെയെന്ന് യാത്രക്കാർ
സ്വന്തം ലേഖകൻ
മുണ്ടക്കയം : കോരുത്തോട് മുണ്ടക്കയം റോഡിലൂടെ മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഇന്ന് വൈകുന്നേരം പനക്കചിറക്ക് സമീപമായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുണ്ടക്കയം കോരുത്തോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തേജസ് ബസിനു പുറകില്‍ ഗ്ലോബല്‍ ബസ് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.
സ്കൂള്‍ കഴിഞ്ഞു പോയ വിദ്യാര്‍ത്ഥികള്‍ അടക്കമുളളവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുണ്ടക്കയം കോരുത്തോട്, ഇളംകാട് റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ഡ്രൈവർമാർ പലരും മദ്യപിച്ച് ബസ് ഓടിക്കുന്നതായി മുൻപ് തന്നെ ആരോപണമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]