മുഹമ്മ : സരോജിനി – ദാമോദരൻ ഫൗണ്ടേഷൻ അക്ഷയശ്രീ ജൈവകർഷക അവാർഡുകൾ മുഹമ്മ ആര്യക്കര ഗൗരി നന്ദനം ഓഡിറ്റോറിയത്തിൽ എ.എം.ആരിഫ് എം.പി വിതരണം ചെയ്തു. 2022 ലെ ഏറ്റവും മികച്ച ജൈവകർഷകനുള്ള അവാർഡ് പാലക്കാട്, പെരുമാട്ടി പഞ്ചായത്തിലെ ജ്ഞാന ശരവണനാണ് ലഭിച്ചത്. അവാർഡ് തുകയായ രണ്ടു ലക്ഷം രുപയും ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കേരളത്തിൽ ആശുപത്രികൾ പെരുകാൻ കാരണം വിഷം തളിച്ച പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും കഴിക്കുന്നതിലൂടെ പല വിധ രോഗങ്ങൾക്ക് അടിമയായതുകൊണ്ടാണെന്ന്.എ.എം.ആരിഫ് പറഞ്ഞു. രോഗങ്ങളിൽ നിന്ന് മോചനം നേടാൻ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അക്ഷയശ്രീ ജില്ലാതല ജേതാക്കളായ ഒ.ആർ. രാധാകൃഷ്ണൻ, സി.കിരൺ, കൃഷ്ണകുമാരി, മായാഗോപൻ, ഭാഗ്യരാജ്, ചെറിയാൻ ജെ. ചെറിയാൻ, തീർത്ഥ, മീനാകുമാരി, ശ്രീവിദ്യ, സുരേഷ് കാലത്ത്, മഞ്ജു ബിജു, റംലത്ത് അൽ ഹാദ്, മധുസൂദനൻ, നാരായണൻ കുട്ടി എന്നിവർക്ക് അൻപതിനായിരം രൂപയും ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കുമാരി ഷിബുലാൽ അദ്ധ്യക്ഷയായി. ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി.ഷിബുലാൽ മുഖ്യപ്രഭാഷണം നടത്തി. ഭക്ഷണം,വെള്ളം, വായു എന്നിവ ശുദ്ധമായി ലഭിച്ചാൽ മാത്രമേ മനു ഷ്യന്റെ ആരോഗ്യം നിലനിർത്താനാവു എന്ന കാഴ്ചപ്പാടാണ് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ രംഗത്തിറങ്ങാൻ കാരണമെന്നും ഷിബുലാൽ പറഞ്ഞു. അവാർഡ് കമ്മിറ്റി കൺവീനർ കെ.വി.ദയാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാഷാബു, വൈസ് പ്രസിഡന്റ് എൻ.ടി.റെജി, അവാർഡ് കമ്മിറ്റി അംഗം ബി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ട്രസ്റ്റി എസ്.രാമാനന്ദ് സ്വാഗതവും ഡോ. കെ.എൻ.ജയചന്ദ്രബാബു നന്ദിയും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]