തിരുവനന്തപുരം: പൂവച്ചലില്‍ കുട്ടിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജനെ (42) പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് അതിര്‍ത്തിയില്‍ വച്ചാണ് പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജനെ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്ത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.
പൂവച്ചല്‍ പുളിങ്കോട്, അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകന് ആദിശേഖറിനെയാണ് (15) കാറിടിച്ച് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 30 ന് വൈകിട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നില്‍ വച്ചായിരുന്നു സംഭവം.
ക്ഷേത്രത്തിന് മുന്നില്‍ സൈക്കിള്‍ പോകുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജന് ഓടിച്ചിരുന്ന കാര്‍ ഇടിച്ചിടുകയായിരുന്നു. സി.സി.ടി.വി. ദൃശ്യത്തിന്റെയും, കുട്ടിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുവിന്റെയും മൊഴി അനുസരിച്ചാണ് പ്രതിക്കെതിരേ കേസെടുത്തത്. സംഭവം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]