ബെംഗളൂരുവിൽ ജോലിക്കായി യാത്ര ചെയ്യവെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടിൽ പരേതനായ പ്രഥ്വിരാജിന്റെയും ഉഷയുടെയും മകളായ മേഥ പൃഥ്വിരാജ് (30) ആണ് മരിച്ചത്.
ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ വെച്ച് ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫിസിൽ അക്കൗണ്ടന്റായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു മേഥ.
ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് നിയന്ത്രണം വിട്ട സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞത്.
ഇതേതുടർന്ന് റോഡിലേക്ക് തെറിച്ചുവീണ മേഥയുടെ മേൽ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ അന്ത്യം സംഭവിക്കുകയാണുണ്ടായത്.
അപകടത്തെ തുടർന്ന് സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോന്നു. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ടുവളപ്പിൽ നടക്കുന്നതാണ്.
ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ എസ്.എൽ. ആകർശാണ് ഭർത്താവ്.
ദക്ഷ് ആകർശാണ് മകൻ. തരിയോട് സെന്റ് മേരീസ് സ്കൂൾ റിട്ടയേർഡ് അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മൊടക്കല്ലൂരിന്റെയും, തരിയോട് ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായ ഉഷയുടെയും മകളാണ് മേഘ.
പുതുച്ചേരിയിൽ എംബിഎ വിദ്യാർത്ഥിയായ ഗൗതം പൃഥ്വിരാജ് സഹോദരനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

