
കോട്ടയം ∙ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിന്
. ഇതിനായി വി.എസ്.
സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഏഴംഗ ടീമിനെ നിയോഗിച്ചു. ബുധനാഴ്ച തൃശൂരിലെത്തുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നേതാക്കൾ കൂടിയാലോചന നടത്തി ടീമിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കും.
അന്വേഷണ ടീം വിപുലപ്പെടുത്തിയേക്കുമെന്നാണ് വിവരം.
എല്ലാ ബൂത്തുകളിലും പുറത്തുനിന്നു ചേർക്കപ്പെട്ട വോട്ടുകളുടെ പട്ടിക കൈമാറാൻ ജില്ലാ സെക്രട്ടറി കെ.ജി.
ശിവാനന്ദൻ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. 2024 ജനുവരി 22നാണ് തിരഞ്ഞെടുപ്പിനു മുൻപ് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.
അതുകഴിഞ്ഞ് ഏപ്രിൽ 4നായിരുന്നു അപ്പീൽ നൽകാൻ കഴിയാത്ത അന്തിമ വോട്ടർ പട്ടിക പുറത്തിറക്കിയത്. ഈ കാലയളവിനിടയിൽ വോട്ടർ പട്ടികയിൽ പേരു ചേർത്തവരാണ് ക്രമക്കേട് നടത്തിയവരിൽ സിംഹഭാഗവും എന്നാണ് പാർട്ടിയുടെ പ്രാഥമിക നിഗമനം.
ഇത്തരത്തിലുള്ളവരെ കണ്ടുപിടിക്കാൻ ബൂത്തുതലത്തിൽ അതിവേഗം കഴിയുമെന്നാണ് കണക്കുക്കൂട്ടൽ. സമാന്തരമായി സിപിഎമ്മും ഈ വിവരം ശേഖരിച്ച് സിപിഐയെ സഹായിക്കും.
ബൂത്ത് കമ്മിറ്റികളിൽ നിന്ന് വിശദാംശങ്ങൾ ലഭിച്ച ശേഷം ഏറ്റവും പുതിയ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്ത് തൃശൂരിൽ നിന്നും വോട്ട് മാറ്റിയവരുെട
വിവരങ്ങൾ ശേഖരിക്കും. ഇവർ എവിടെയാണ് പുതുതായി വോട്ട് ചേർത്തതെന്നും കണ്ടുപിടിക്കും.
സംസ്ഥാനത്തെ പല ജില്ലകളിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തിൽ വോട്ട് ചേർത്ത ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ പാർട്ടിക്ക് ലഭിക്കുന്നുണ്ട്. ഇതു കൂടുതൽ ലഭിക്കുന്ന മുറയ്ക്ക് ക്രമക്കേട് കണ്ടെത്തുന്നത് എളുപ്പമാകുമെന്നാണ് നേതാക്കൾ പറയുന്നത്.
തൃശൂരിൽ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലാ വരണാധികാരിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കും പരാതി ലഭിച്ചില്ലെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ പറയുന്നത്.
സുതാര്യമായ നടപടി ക്രമങ്ങളിലൂടെയാണ് വോട്ടർപട്ടിക തയ്യാറാക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വി.എസ്. സുനിൽകുമാറിനു മറുപടിയായി പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
ഇതിനു കൂടുതൽ വിശദാംശങ്ങളോടെ വി.എസ്. സുനിൽ കുമാർ ബുധനാഴ്ച മറുപടി നൽകും.
ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന തിരഞ്ഞെടുപ്പ് ഹർജിയുമായ ബന്ധപ്പെട്ട കാര്യങ്ങൾ സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി കെ.ബി.
സുമേഷാണ് കൈകാര്യം ചെയ്യുന്നത്.
ഞങ്ങൾ ജോലി തുടങ്ങി കഴിഞ്ഞുവെന്നും ക്രമക്കേട് സംബന്ധിച്ച് വിപുലമായ അന്വേഷണം പാർട്ടി നടത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മനോരമ ഓൺലൈനോട് പറഞ്ഞു. പാർട്ടിക്ക് സംഘടന സംവിധാനം ഉള്ളതിനാൽ ക്രമക്കേട് കണ്ടുപിടിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിരിക്കില്ലെന്നായിരുന്നു വി.എസ്.
സുനിൽ കുമാറിന്റെ പ്രതികരണം. കർണാടകയിൽ രാഹുൽ ഗാന്ധിയുടെ ടീം ആറു മാസത്തോളം വലിയ ജോലി നടത്തിയാണ് വോട്ടർ പട്ടികയിലെ ക്രമക്കേട് കണ്ടെത്തിയത്.
അത്രയും സമയവും അധ്വാനവും തൃശൂരിൽ വേണ്ടിവരില്ലെന്നും സുനിൽ കുമാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]