
വാഷിങ്ടൻ∙ ഇന്ത്യയ്ക്കെതിരായ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെ വീണ്ടും ഭീഷണി ഉയർത്തി പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ
. ഭാവിയിൽ ഇന്ത്യയുമായി ഏതെങ്കിലും സൈനിക ഏറ്റുമുട്ടൽ ഉണ്ടായാൽ, ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ ആക്രമിക്കുമെന്നാണ് പുതിയ ഭീഷണി.
ഇന്ത്യയിലെ സുപ്രധാന റിഫൈനറി ആക്രമിക്കുമെന്ന് ഒരു പാക്കിസ്ഥാൻ സൈനിക മേധാവി ഇതാദ്യമായാണ് ഭീഷണി മുഴക്കിയതെന്ന് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
യുഎസിലുള്ള
പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അസിം മുനീർ ഇന്ത്യക്കെതിരെ പുതിയ ഭീഷണി മുഴക്കിയതായുള്ള റിപ്പോർട്ട് പുറത്തുവന്നത്. ഇന്ത്യയുമായി ഭാവിയിലുണ്ടായേക്കാവുന്ന ഏറ്റുമുട്ടലിനിടെ തന്റെ രാജ്യത്തിന് നിലനിൽപ്പിന് തന്നെ ഭീഷണി നേരിടേണ്ടി വന്നാൽ ഒരു ആണവായുധ ഉപയോഗിക്കാനും മടിക്കില്ലെന്ന് നേരത്തെ അസിം മുനിർ ഭീഷണി മുഴക്കിയിരുന്നു.
അതേസമയം യുഎസിൽ വച്ച് അസിം മുനീർ നടത്തിയ ആണവ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
ആണവ ഭീഷണിക്ക് വഴങ്ങില്ലെന്നും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നത് തുടരുമെന്നുമാണ് ഇന്ത്യ ഇതിനോടകം വ്യക്തമാക്കിയത്. പാക്കിസ്ഥാൻ സൈന്യം ഭീകരവാദ ഗ്രൂപ്പുകളുമായി കൈകോർക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]