
വാഷിങ്ടൻ∙ യുഎസും ചൈനയും തമ്മിലുള്ള പുതിയ വ്യാപാര ഉടമ്പടി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ചൈനീസ് ഉൽപന്നങ്ങൾക്ക്
ഈടാക്കുന്നത് വൈകിപ്പിക്കുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ്
ഒപ്പുവച്ചതായി റിപ്പോർട്ട്. അധിക താരിഫുകൾ ഈടാക്കുന്നത് 90 ദിവസത്തേക്ക് കൂടി നീട്ടിവയ്ക്കുമെന്ന് ട്രംപ് ഭരണകൂട
ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലും സിഎൻബിസിയും റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. ഈ വർഷം ആദ്യത്തിൽ യുഎസും ചൈനയും പരസ്പരം ഉൽപന്നങ്ങൾക്ക് തീരുവ വർധിപ്പിച്ചുകൊണ്ട് വ്യാപാര യുദ്ധത്തിലായിരുന്നു.
തുടർന്ന് മേയിൽ ഇരു രാജ്യങ്ങളും അവ താൽക്കാലികമായി കുറയ്ക്കാൻ സമ്മതിച്ചു. ചൈനയ്ക്കുള്ള സമയം നീട്ടിയത് സംബന്ധിച്ച് ട്രംപിനോട് ചോദിച്ചപ്പോൾ “എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം.
അവർ (ചൈന) വളരെ നന്നായി പെരുമാറുന്നു. പ്രസിഡന്റ് ഷി ചിൻപിങ്ങും ഞാനും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണ്” എന്നാണ് പ്രതികരിച്ചത്.
അധികാരത്തിൽ തിരിച്ചെത്തിയശേഷം യുഎസ് നേടിയ താരിഫ് വരുമാനത്തെക്കുറിച്ചും ട്രംപ് പറഞ്ഞു.
“രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിൽ ഫോൺ കോളിൽ ഉണ്ടായ സുപ്രധാന സമവായം പിന്തുടരാൻ യുഎസ് ചൈനയുമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞത്. സമത്വം, ബഹുമാനം, പരസ്പര നേട്ടം എന്നിവയുടെ അടിസ്ഥാനത്തിൽ നല്ല നേട്ടങ്ങൾക്കായി വാഷിങ്ടൻ പരിശ്രമിക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ പുതിയ ഉത്തരവിന്റെ പൂർണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 90 ദിവസത്തെ കാലാവധി നീട്ടിയതോടെ നവംബർ ആദ്യത്തിൽ ചൈനയ്ക്ക് നൽകിയ ഇളവ് അവസാനിക്കുമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]