വാഷിങ്ടൻ∙
ലെ ബലൂചിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സായുധസംഘമായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ (ബിഎൽഎ) വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്. ‘ദി മജീദ് ബ്രിഗേഡ്’ എന്ന പേരിലും അറിയപ്പെടുന്ന ബിഎൽഎയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുന്നതിന് വേണ്ടി പോരാടുന്ന സംഘടനയാണ് ബിഎൽഎ.
2019ൽ യുഎസ് ബിഎൽഎയെ സ്പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ് (എസ്ഡിജിടി) ആയി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 6 വർഷത്തിന് ശേഷം വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.
2024-ൽ കറാച്ചിയിലെ വിമാനത്താവളത്തിനും ഗ്വാദർ തുറമുഖ അതോറിറ്റി സമുച്ചയത്തിനും സമീപമുള്ള ചാവേർ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് യുഎസിന്റെ നടപടി.
2025ൽ, ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസ് ട്രെയിൻ തട്ടിയെടുത്തതിന്റെ ഉത്തരവാദിത്തവും ബിഎൽഎ ഏറ്റെടുത്തിരുന്നു.
‘‘ഭീകരതയെ ചെറുക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇന്ന് സ്വീകരിച്ച നടപടി. ഈ ഭീഷണിക്കെതിരായ അമേരിക്കയുടെ പോരാട്ടത്തിൽ ഭീകരവാദ പദവികൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ പരിമിതപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാർഗമാണിത്.’’ – മാർക്കോ റൂബിയോ പറഞ്ഞു.
നേരത്തെ പാക്കിസ്ഥാനും ബിഎൽഎയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

