അയ്മനത്തിന്റെ സഹായം വയനാട്ടിലെത്തിച്ചു ഒരുപറ്റം യുവാക്കൾ: ഏറ്റുവാങ്ങിയത് കോട്ടയം സ്വദേശിയായ വൈത്തിരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പി.എസ്.രാജീവ് കുമാർ.
സ്വന്തം ലേഖകൻ
അയ്മനം: അയ്മനം പഞ്ചായത്തിലെ ഒരു കൂട്ടം ആളുകൾ ചേർന്നു സംഘടിപ്പിച്ച സാധന സാമഗ്രികൾ വയനാട്ടിലെ ദുതിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. സാധനങ്ങൾ കൈമാറുന്നതിന്റെ ഫോട്ടോയും ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചു.
മേപ്പാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് സാധനങ്ങൾ നൽകിയത്. വൈത്തിരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പി.എസ്.രാജീവ് കുമാർ സാധന സാമഗ്രികൾ ഏറ്റുവാങ്ങി. രാജീവ് കുമാർ മുൻപ് അയ്മനം വില്ലേജ് ഓഫീസറായി സേവനമനുഷ്ഠിച്ചതാണ്. കോട്ടയം മറിയപ്പള്ളി സ്വദേശിയാണ്.
വയനാട്ടിലെ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ കുന്നുകൂടിയെന്നാണ് പുറത്തുവന്ന വാർത്ത. എന്നാൽ സാധന സാമഗ്രികൾ തീരെ കുറവുള്ള ക്യാമ്പുകൾ ഇവിടുണ്ട് തങ്ങൾ ദൃക്സാക്ഷികൾ ആണന്ന് അയ്മനത്ത് നിന്ന് പോയവർ പറയുന്നു. ഞങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ആഹാരം തന്നാണ് ഞങ്ങളെ യാത്രയാക്കിയത്. വയനാട്ടിൽ പോയി എത്തിയവർ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രളയം ഉണ്ടായപ്പോൾഅയ്മനത്ത് ഉണ്ടായിരുന്ന വില്ലേജ് ഓഫീസർ രാജീവ്കുമാർ ആണ് മേപ്പാടി ക്യാമ്പിൽ വേണ്ട കാര്യങ്ങൾ ചെയ്തു തന്നതെന്നും അയ്മനം സ്വദേശികൾ പറഞ്ഞു. നമ്മുടെ നാട്ടിലെ വിശേഷങ്ങൾ കുറിച്ചു ചോദിച്ചറിയുകയും
അവശ്യ സാധന സാമഗ്രികൾ തന്നുവിട്ട എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുകയും, നന്ദിയും അദ്ദേഹം അറിയിച്ചു. ക്യാമ്പിലെ കാഴ്ചകൾ വളരെ അധികം സങ്കടമുണ്ടാക്കി. ഉറ്റവർ ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവരുടെ തീരാ വേദന അവിടെ കാണാൻ കഴിഞ്ഞു.
തെറ്റായ വീഡിയോ പ്രചാരണ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോളും അവശ്യ സാധനങ്ങൾ തന്നു ഞങ്ങൾക്കൊപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദിപറഞ്ഞു
അയ്മനം സുഹൃത്തുക്കൾ .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]