വയനാട്: ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ടവര്‍ ഇനി എങ്ങനെ അതിജീവിക്കും എന്ന ആശങ്കയിലാണ്. സ്വന്തമായി ഉള്ളതെല്ലാം നഷ്ടമായി, ജീവിതം ഇനി എങ്ങനെ എന്ന വലിയ ചോദ്യചിഹ്നത്തിന് മുമ്പില്‍ പകച്ച് നില്‍ക്കുകയാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍. ഉള്ള സമ്പാദ്യമെല്ലാം കൂട്ടിച്ചേര്‍ത്ത്, ആഗ്രഹങ്ങള്‍ കൂട്ടിവെച്ച് പണിത വീട് ഉരുളെടുത്ത വിഷമത്തിലാണ് പ്രവാസിയായ നൗഫല്‍. കയ്യിലുള്ളതും കടം മേടിച്ചുതും കൂട്ടിവെച്ച് പണിത വീടാണ് അവശേഷിപ്പുകളൊന്നും ഇല്ലാതെ ഒലിച്ചുപോയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവത്തോണിലാണ് നൗഫലിന്റെ പ്രതികരണം.
ദുബൈയില്‍ മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന നൗഫല്‍ വിവരം അറിഞ്ഞാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയപ്പോള്‍ വീടില്ല. കഴിഞ്ഞ 10 വര്‍ഷമായി പ്രവാസിയാണ് ഇദ്ദേഹം. അയല്‍വാസികളുടെ സ്വര്‍ണം വരെ പണയം വെച്ചാണ് താന്‍ വീടുപണി നടത്തിയതെന്ന് നൗഫല്‍ പറയുന്നു. വട്ടപൂജ്യമായാണ് താന്‍ നില്‍ക്കുന്നതെന്നും ഇപ്പോള്‍ ക്യാമ്പിലാണ് കുടുംബത്തിന്റെ താമസം എന്നും നൗഫല്‍ പറയുന്നു. ‘ഗള്‍ഫിലേക്ക് തിരികെ പോകണമെന്നുണ്ട്. എന്നാല്‍ അടച്ചുറപ്പില്ലാത്ത ഒരു വീടു പോലുമില്ലാതെ ഭാര്യയെയും മക്കളെയും സുരക്ഷിതരാക്കാതെ പോകാനും വയ്യ. നാട്ടില്‍ എവിടെയെങ്കിലും ഒരു ജോലി ലഭിച്ചാല്‍ മാത്രമേ കുടുംബത്തിന് ഇനി മുമ്പോട്ട് പോകാനാകൂ’ നൗഫല്‍ കൂട്ടിച്ചേര്‍ത്തു. ദുരന്തമുഖത്ത് നിന്നും ജീവിതം വീണ്ടും കെട്ടിപ്പടുക്കാന്‍ കൈത്താങ്ങ് തേടുകയാണ് നൗഫല്‍.
Read Also – നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളിക്ക് വിമാനത്തില്‍ ഹൃദയാഘാതം; എമർജൻസി ലാന്‍ഡിങ്, ജീവൻ രക്ഷിക്കാനായില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]