
ദില്ലി: രംഹോളയിൽ ക്രിക്കറ്റ് കളിക്കിടെ 13കാരൻ ഷോക്കേറ്റ് മരിച്ചു. ക്രിക്കറ്റ് ഗ്രൗണ്ടിനടുത്തുള്ള ഗോശാലയിലെ ഇരുന്പ് തൂണിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കോട്ല വിഹാർ പിഎച്ച് -2 ലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന 13കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗ്രൗണ്ടിന്റെ മൂലയിലുള്ള ഗോഷാലയിലെ ഇരുമ്പ് തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റതായി കോൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. പന്തെടുക്കാൻ പോയപ്പോളാണ് ഗ്രൗണ്ടിന്റെ ഒരു മൂലയിലുള്ള ഗോശാലയിലെ തൂണിൽ നിന്ന് ഷോക്കേറ്റതെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]