

ഇടയ്ക്കിടെ ഫ്രിഡ്ജ് തുറക്കുന്നത് കൊണ്ട് കറന്റ് ബില്‍ കൂടുമെന്ന പേടി ഇനി വേണ്ട ; ഈ സൂത്രം ഒന്ന് പ്രയോഗിച്ച് നോക്കൂ
സ്വന്തം ലേഖകൻ
വീട്ടിലെ കുട്ടികള്‍ക്ക് ഇടയ്ക്കിടെ ഫ്രിഡ്ജ് തുറന്ന് നോക്കുന്ന പ്രവണതയുള്ളതായി നാം കാണാറുണ്ട്. മുതിർന്നവരില്‍ ചിലർക്കും ഈ ശീലം ഉണ്ടാകാം. എന്നാല്‍ ഇങ്ങനെ ഇടയ്ക്കിടെ ഫ്രിഡ്ജ് തുറക്കുന്നത് വൈദ്യുതി അമിതമായി ഉപയോഗിക്കപ്പെടുന്നതിന് കാരണമാകും. തുടർന്ന് വൈദ്യുതി ബില്‍ വീട്ടിലെത്തുമ്ബോഴായിരിക്കും പലരുടെയും കണ്ണ് തള്ളുന്നത്. എന്നാല്‍ ഈ ആശങ്കയ്ക്ക് അറുതി വരുത്താൻ ഒരു സൂത്രം പ്രയോഗിച്ചാലോ?
മിക്കവാറുംപേരും ഫ്രിഡ്ജിലെ ഫ്രീസറില്‍ ഐസ് ക്യൂബുകള്‍ സൂക്ഷിക്കാറുണ്ടായിരിക്കും. ഈ ഐസ് ക്യൂബുകളില്‍ കുറച്ചെടുത്ത് ഒരു പ്ളാസ്റ്റിക് പാത്രത്തിലാക്കി ഫ്രിഡ്ജിലെ ഒരു തട്ടില്‍ സൂക്ഷിച്ചാല്‍ വൈദ്യുതിയുടെ അമിത ഉപഭോഗം കുറയ്ക്കാനാവും. ഫ്രിഡ്ജിനുള്ളില് എപ്പോഴും തണുത്ത അന്തരീക്ഷം നിലനിർത്താൻ ഇത് സഹായിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇങ്ങനെ ചെയ്യുമ്ബോള്‍ ഫ്രിഡ്ജിലെ കംപ്രസർ ഇടയ്ക്കിടെ ഓണ്‍ ആകില്ല. ഇത് ടെമ്ബറേച്ചർ ലെവർ നിലനിർത്താൻ സഹായിക്കും. ഫ്രിഡ്ജില്‍ സാധനങ്ങള്‍ കുത്തിനിറച്ച് വയ്ക്കാതെ ഇടവിട്ട് വയ്ക്കുന്നതും വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.
ഫ്രിഡ്ജിന്റെ വാതിലിലെ വാഷറില്‍ അമിതമായി അഴുക്ക് പറ്റിയിരുന്നാല്‍ കതക് നന്നായി അടയില്ല. ഇത് തണുപ്പ് പുറത്തേയ്ക്ക് പോകുന്നതിനും കറന്റ് കൂടുതലായി വലിച്ചെടുക്കുന്നതിനും കാരണമാവും. വീട്ടിലെ രണ്ട് സാധനങ്ങള്‍കൊണ്ട് എത്ര പറ്റിപ്പിടിച്ച അഴുക്കും എളുപ്പത്തില്‍ നീക്കം ചെയ്യാൻ സാധിക്കും. ഇതിനായി ഒരു പാത്രത്തില്‍ പകുതി ചെറുനാരങ്ങയുടെ നീര്, കുറച്ച് പേസ്റ്റ്, കുറച്ച് ലിക്വിഡ് ഡിഷ് വാഷ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം.
വെള്ള നിറത്തിലെ പേസ്റ്റ് ആണ് ഉത്തമം. ഈ സൊല്യൂഷൻ ഉപയോഗിച്ച് എന്ത് കറയും തുടച്ചെടുക്കാം. ഈ സൊല്യൂഷൻ ഒരു പഴയ ടൂത്ത് ബ്രഷില്‍ എടുത്ത് ഫ്രിഡ്ജിന്റെ ഡോറിലെ അഴുക്ക് കളയാൻ ഉപയോഗിക്കാം. മിശ്രിതം നന്നായി തേച്ചുകൊടുത്തതിനുശേഷം ഒരു തുണികൊണ്ട് തുടച്ചെടുത്താല്‍ മതിയാവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]