

ഭാര്യയുടെ അറിവില്ലാതെ കാർ വില്പന നടത്തി ഭര്‍ത്താവ് ; കാറുടമയുടെ വീട് കയറി ആക്രമിച്ച് ഭാര്യയും കൂട്ടാളികളും
സ്വന്തം ലേഖകൻ
കോഴിക്കോട് : ഭാര്യയുടെ കാർ അവരറിയാതെ ഭർത്താവ് വില്പന നടത്തി. പിന്നാലെ കാറു വാങ്ങിച്ച വ്യക്തിയുടെ വീട് കയറി ആക്രമിച്ച് ഭാര്യയും കൂട്ടാളികളും. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കാറിന്റെ നിലവിലെ ഉടമയുടെ വീട്ടിലേക്ക് ഒരു സംഘത്തോടൊപ്പം യുവതി എത്തി. ശേഷം കാറിന്റെ താക്കോലും ആർസി ബുക്കും ആവശ്യപ്പെട്ടു. പിന്നാലെ കാർ എടുത്ത് പോകാൻ പുറപ്പെട്ടപ്പോഴാണ് കാറിന്റെ ഉടമ വീട്ടിലേക്ക് എത്തിയത്.
കാറുമായി പോകുന്നത് ചോദ്യം ചെയ്തതിന് പിന്നാലേ വഴക്ക് തുടങ്ങി. യുവതിക്കൊപ്പം പുരുഷന്മാരും ഉണ്ടായിരുന്നു. സംസാരം കയ്യാങ്കളിയിലേക്ക് എത്തുകയും വീട്ടില്‍ ഉണ്ടായിരുന്ന കുട്ടികളെയും മുതിർന്നവരെയും എല്ലാം ആക്രമിക്കുകയായിരുന്നു. കാർ അവരുടെതാണെന്ന് പറഞ്ഞു കൊണ്ട് കുട്ടികളേയും പ്രായമായ ഉമ്മയേയും വരെ പരക്കെ അടിക്കുകയായിരുന്നു. ആങ്ങളയടക്കം ഉള്ളവർ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്നും സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന ഉടമസ്ഥ പറയുന്നു.
അഷ്റഫ് എന്ന വ്യക്തിയാണ് കാർ വാങ്ങിച്ചത്. യുവതിയുടെ മുൻ ഭർത്താവ് സിറാജ് ആണ് അഷ്റഫിന് കാറ് വിറ്റത്. വീട്ടിലേക്ക് കാറിലും ബൈക്കിലും ആയി എത്തിയ സംഘം അതിക്രമിച്ചു കയറുകയായിരുന്നു എന്നാണ് അഷ്റഫ് പറയുന്നത്. 2 ലക്ഷം രൂപയ്ക്കാണ് അഷ്റഫ് സിറാജില്‍ നിന്നും കാർ വാങ്ങിയത്. ഗള്‍ഫില്‍ പോകാനായി അത്യാവശ്യമായി കാശ് വേണം എന്നായിരുന്നു സിറാജ് പറഞ്ഞത്. ആർസി ബുക്കും കാറും അഷ്റഫിനെ ഏല്‍പ്പിച്ചാണ് സിറാജ് പോയത്. വണ്ടി രജിസ്റ്റർ ചെയ്തിരുന്നത് ഭാര്യയായ ഈ യുവതിയുടെ പേരിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]