
ബെക്കന്‍ഹാം: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അണ്ടര്‍ 19 ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ സെഞ്ചുറി കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സെടുത്തിട്ടുണ്ട്.
10 റണ്‍സുമായി അംബ്രിഷും രണ്ട് റണ്‍സുമായി ഹെനില്‍ പട്ടേലും ക്രീസില്‍. ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന്റെ കുറവ് നികത്തി ക്യാപ്റ്റന്‍ ആയുഷ് മാത്രെ സെഞ്ചുറി നേടിയപ്പോള്‍ വിഹാന് മല്‍ഹോത്രയും അഭിഗ്യാന്‍ കുണ്ടുവും രാഹുല്‍ കുമാറും ഇന്ത്യ അണ്ടര്‍ 19നായി വെടിക്കെട്ട് അര്‍ധസെഞ്ചുറികള്‍ നേടി.മലയാളി താരം മുഹമ്മദ് ഇനാൻ 23 റണ്‍സെടുത്ത് വാലറ്റത്ത് തിളങ്ങി.
Century for India U19 Captain Ayush Mhatre ❤️ pic.twitter.com/jV8p0MFgHq — Junaid Khan (@JunaidKhanation) July 12, 2025 ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി വൈഭവ് സൂര്യവന്‍ഷി ഹാട്രിക്ക് ഫോറോടെയാണ് തുടങ്ങിയത്. വൈഭവില്‍ നിന്ന് മറ്റൊരു വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകര്‍ പക്ഷെ നിരാശരായി.
13 പന്തില്‍ 14 റണ്‍സെടുത്ത വൈഭവിനെ നാലാം ഓവറില്‍ അലക്സ് ഗ്രീന്‍ പുറത്താക്കി.എന്നാല്‍ രണ്ടാം വിക്കറ്റില്‍ 173 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ അയുഷ് മാത്രെയും വിഹാന് മല്‍ഹോത്രയും ചേര്‍ന്ന് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. 115 പന്തില്‍ 102 റണ്‍സെടുത്ത ആയുഷ് മല്‍ഹോത്രയെ പുറത്താക്കി ആര്‍ച്ചി വോഗനാണ് കൂട്ടുകെട്ട് തകര്‍ത്തത്.
പിന്നാലെ വിഹാന് മല്‍ഹോത്രയും(67), മൗല്യരാജ്സിംഗ് ചാവ്ഡയും(11) പുറത്തായതോടെ ഇന്ത്യ 206-4 എന്ന സ്കോറില്‍ പതറിയെങ്കിലും അഞ്ചാം വിക്കറ്റില്‍ അഭിഗ്യാന്‍ കുണ്ടുവും(95 പന്തില്‍ 90), രാഹുല്‍ കുമാറും(81 പന്തില്‍ 85) ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ 385 റണ്‍സിലെത്തിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 181 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
സെഞ്ചുറിക്കരികെ കുണ്ടുവിനെയും രാഹുലിനെയും മടക്കിയ ജാക്ക് ഹോമാണ് ഇംഗ്ലണ്ട് അണ്ടര്‍ 19ന് ആശ്വസിക്കാന്‍ വക നല്‍കിയത്. നേരത്തെ ഏകദിന പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]