
ദില്ലി: വീട്ടിലേക്ക് വരുന്ന വഴിയിൽ വച്ച് 25കാരന്റെ ഫോൺ തട്ടിയെടുത്ത് സ്കൂട്ടറിലെത്തിയ യുവാക്കൾ. ഭാഗ്യദോഷമെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയ യുവാവിനെ പതിനഞ്ച് ദിവസത്തിന് ശേഷം കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന വിവരം.
സ്വന്തം അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ 25കാരന്റെ ഭാര്യയാണ് യുവാവിന്റെ ഫോൺ തട്ടിയെടുപ്പിച്ചത്. ജൂൺ 19നാണ് ദക്ഷിണ ദില്ലിയിലെ സുൽത്താൻപൂർ സ്വദേശിയായ 25കാരന്റെ ഫോൺ നഷ്ടമായത്.
എന്നാൽ പണം അടങ്ങിയ ബാഗ് ഫോൺ തട്ടിപ്പറിച്ചവർ തിരിഞ്ഞ് പോലും നോക്കാതെ പോയതോടെയാണ് സംഭവത്തിന് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്ന സംശയം പൊലീസിന് തോന്നിപ്പിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകുന്ന വഴിക്ക് യുവാവിന്റെ ഫോൺ രണ്ട് പേർ തട്ടിയെടുക്കുകയായിരുന്നു.
മറ്റൊരാളുമായുള്ള സ്വകാര്യ ചിത്രങ്ങൾ ഭർത്താവിന്റെ ഫോണിലുണ്ടായിരുന്നതിനാൽ 25കാരന്റെ ഭാര്യയാണ് ഫോൺ തട്ടിയെടുപ്പിച്ചതെന്നാണ് ദില്ലി പൊലീസ് കണ്ടെത്തിയത്. ഈ ഫോൺ പൊലീസ് കണ്ടെത്തിയിരുന്നു.
രാജസ്ഥാൻ സ്വദേശികളായ യുവാവും യുവതിയും ഒന്നര വർഷം മുൻപാണ് വിവാഹിതരായത്. വിവാഹത്തിന് മുൻപ് അയൽവാസിയുമായി യുവതി പ്രണയത്തിലായിരുന്നു.
ഈ ബന്ധം വിവാഹ ശേഷവും തുടർന്നിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് 25കാരന് ഭാര്യയുടെ അവിഹിതത്തേക്കുറിച്ച് ചില സൂചനകൾ ലഭിച്ചിരുന്നു.
ഭാര്യയേയും കാമുകനേയും കയ്യോടെ പിടികൂടാനുള്ള ശ്രമങ്ങളിലായിരുന്നു യുവാവ്. ഇതിനിടെ ഭാര്യ ഉറങ്ങുന്ന സമയത്ത് യുവതിയുടെ ഫോൺ പരിശോധിച്ച് യുവതിയുടേയും കാമുകന്റേയും സ്വകാര്യ വീഡിയോയും ചിത്രങ്ങളും 25കാരന്റെ സ്വന്തം ഫോണിലേക്ക് പകർത്തിയിരുന്നു.
ഇത് മനസിലാക്കിയതിന് പിന്നാലെ കുടുംബത്തിന് മുന്നിൽ അപമാനിതയാവാതിരിക്കാനായി യുവതി കാമുകന്റെ സഹായത്തോടെയാണ് ഫോൺ തട്ടിയെടുത്തത്. ഭർത്താവ് ചിത്രങ്ങളും വീഡിയോയും വീട്ടുകാരെ കാണിക്കാനുള്ള നീക്കത്തിലായിരുന്നു.
യുവതി വിവരം നൽകിയത് അനുസരിച്ച് രാജസ്ഥാനിൽ നിന്ന് എത്തിയ കാമുകനും സുഹൃത്തും ചേർന്ന് 25കാരനെ നിരീക്ഷിച്ച ശേഷമാണ് ഫോൺ തട്ടിയെടുത്തത്. ഇതിന് ശേഷം രാജസ്ഥാനിലേക്ക് മടങ്ങിയ ശേഷം ജൂൺ 18ന് തിരികെയെത്തിയ ശേഷമാണ് ഫോൺ തട്ടിയെടുത്തത്.
സുൽത്താൻപൂരിലെ ഫാക്ടറിക്ക് സമീപത്ത് വച്ചായിരുന്നു രണ്ടംഗ സംഘം ഫോൺ തട്ടിയെടുത്തത്. 70ഓളം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സ്കൂട്ടറിലെത്തിയവർ വസന്ത്കുഞ്ചിലേക്ക് പോയതായും വ്യക്തമായി.
വാടകയ്ക്ക് എടുത്ത സ്കൂട്ടറിലെ നമ്പർ മാറ്റാതിരുന്നതാണ് ഇവരിലേക്ക് പൊലീസിനെ എത്തിച്ചത്. സ്കൂട്ടർ വാടകയ്ക്ക് എടുക്കാനായി യുവതിയുടെ കാമുകൻ യഥാർത്ഥ തിരിച്ചറിയൽ രേഖകളായിരുന്നു നൽകിയിരുന്നത്.
ഇതുപയോഗിച്ചാണ് പൊലീസ് രാജസ്ഥാനിൽ നിന്ന് ഫോണും യുവതിയുടെ കാമുകനേയും അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]