
തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 376 ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാന്‍ നിർദ്ദേശം നല്‍കിയതായി മന്ത്രി കെ രാജൻ. ലാൻഡ് റവന്യൂ വകുപ്പിലെ 376 ജീവനക്കാരെ സീനിയർ ക്ലാർക്ക്/സ്പെഷ്യൽ വില്ലേജ് ഓഫീസര്‍ തസ്തികളിലേക്ക് സ്ഥാനക്കയറ്റം നൽകിയതോടെ വന്ന അത്രയും ക്ലര്‍ക്ക് തസ്തികയിലേക്കുള്ള ഒഴിവുകൾ അടിയന്തരമായി പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകി.
ക്ലർക്ക്, വില്ലേജ് അസിസ്റ്റന്റുമാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടവരെയാണ് കെഎസ് ആൻഡ് എസ്എസ്ആർ ചട്ടപ്രകാരം യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകിയത്. ഇതോടെ വരുന്ന 376 ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മിഷണർക്കാണ് നിർദ്ദേശം നൽകിയത്.
ഡെപ്യൂട്ടി കളക്ടർ മുതൽ, സീനിയര്‍ ക്ലര്‍ക്ക് വരെയുള്ള റവന്യൂ ജീവനക്കാരുടെ സ്ഥാനക്കയറ്റം സമയബന്ധിതമായി പൂർത്തീകരിക്കാൻ ഒരു പ്രവർത്തന കലണ്ടർ തയ്യാറാക്കി നടപടികൾ മുന്നോട്ടുകൊണ്ടു പോകണം എന്ന റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിലാക്കി 376 പേർക്ക് സ്ഥാനക്കയറ്റം നൽകാൻ കഴിഞ്ഞതെന്നും കെ രാജൻ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]