
11:21 AM IST:
വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി, സാൻ ഫർണാണ്ടോ കപ്പലിനെ സ്വീകരിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ സ്ഥനം പിടിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
10:21 AM IST:
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് പ്രവചനം. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
10:20 AM IST:
രോഗിയുമായി പോകുമ്പോൾ ആംബുലൻസിന് കുറുകെ കാറിട്ട് യുവാക്കളുടെ വെല്ലുവിളി. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. താമരക്കുളം വൈയ്യാങ്കരയിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ആംബുലൻസ് ഹോണടിച്ചതാണ് അതിക്രമം.
10:19 AM IST:
ഫിറ്റ്നെസ് സർട്ടിഫിക്കറ്റില്ലാതെ നിരത്തിലിറക്കിയ സ്കൂൾ വാഹനം ആർടിഒ പിടികൂടി. കുട്ടികളുമായി പോകുകയായിരുന്ന കളമശേരി ഇന്റർനാഷണൽ സ്കൂളിന്റെ ടെമ്പോ ട്രാവലറാണ് പിടിച്ചെടുത്തത്. കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു.
10:19 AM IST:
കേരളാ പൊലീസ് അസോസിയേഷൻ്റെ ഓൺലൈൻ മീറ്റിംഗ് ഇടയിൽ തെറിവിളി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സംസ്ഥാന പ്രസിഡൻ്റ് സംസാരിക്കുന്നതിനിടെയായിരുന്നു ചീത്ത വിളി. കണ്ണൂർ സിറ്റി സൈബർ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ രണ്ട് പേരാണ് മോശമായി സംസാരിച്ചത്. മീറ്റിംഗിൽ അബദ്ധത്തിൽ കയറിയവരാണ് ഇവരെന്നും നടപടി ഒന്നുമില്ലെന്നുമാണ് കെപിഎയുടെ വിശദീകരണം.
8:38 AM IST:
വയനാട്ടില്‍ പിഞ്ച് കുഞ്ഞ് പൊള്ളലേറ്റ് മരിച്ച കേസിലെ പ്രതികള്‍ക്കായി പബ്ലിക്ക് പ്രോസിക്യൂട്ടർ വാദിച്ച സംഭവത്തില്‍ നിയമവകുപ്പിന് പരാതി നല്കി കോണ്‍ഗ്രസ്. പബ്ലിക്ക് പ്രോസിക്യൂട്ടർ ആയിരിക്കെ സർക്കാരിനെതിരെ ഹാജരായതില്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമ വകുപ്പ് മന്ത്രി പി രാജീവിനാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ബിജെപിയും പരാതി നല്‍കിയിട്ടുണ്ട്.
8:37 AM IST:
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹം തള്ളി ജോ ബൈഡൻ. പിന്മാറാൻ ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പിൽ മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കി. നാറ്റോ സമ്മേളനത്തിനിടെയുള്ള വാർത്താസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യൻ താനെന്നും ജോ ബൈഡൻ പ്രതികരിച്ചു.
8:07 AM IST:
വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി, സാൻ ഫർണാണ്ടോ കപ്പലിനെ സ്വീകരിക്കും. ക്യാപ്റ്റനും സ്വീകരണമുണ്ടാകും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. ഓദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്നറുകൾ ഇറക്കി സാൻ ഫെർണാണ്ടോ വൈകീട്ടോടെ വിഴിഞ്ഞം തീരം വിടും.