
റിതേഷ് ദേശ്മുഖ് നായകനായെത്തിയ വെബ് സീരീസാണ് പില്. പ്രകാശ് എന്ന യുവാവിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പില്ലിന്റേത്. മെഡിസിൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മെഡിസിൻ കൺട്രോളറാണ് നായകൻ പ്രകാശ്. ഫോർഎവർ ക്യൂർ ഫാർമയെന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരെ പ്രകാശ് പോരാടുന്നതാണ് പില് എന്ന സീരീസ് റിലീസായിരിക്കുകയാണ്
കമ്പനി നടത്തിയ പരീക്ഷണത്തിനിടെ മൂന്നുപേർ മരിക്കുകയും ചെയ്യുന്നുണ്ട്. കേസില്‍ പ്രകാശ് ജയിക്കുമോയെന്ന ചോദ്യമാണ് സീരീസിനെ ഉദ്വേഗജനകമാക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ഇൻഡസ്റ്ററിയാണ് വെബ് സീരീസിന്റെ പശ്ചാത്തലമാകുന്നത്. ജിയോസിനിമയിലൂടെ റിലീസായ പില് സീരീസിന്റെ സംവിധാനം രാജ്കുമാര് ഗുപ്തയാണ്.
റിതേഷ് ദേശ്മുഖ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും ഹിറ്റായതും വേദ ആണ്. നടൻ റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്തത് എന്ന നിലയില്‍ വേദ് സിനിമ പേരു കേട്ടിരുന്നു. റിതേഷ് ദേശ്മുഖ് നായകനായ വേദ് സിനിമയുടെ ഛായാഗ്രാഹണം ഭുഷൻകുമാര്‍ ജെയ്ൻ ആണ്. റിതേഷ് ദേശ്മുഖിന്റെ ഭാര്യയും ഇന്ത്യൻ സിനിമയിലെ ഒട്ടേറെ വൻ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയയാണ് ‘വേദി’ലെ നായിക.
തെലുങ്കില്‍ നിന്നുള്ള വൻ ഹിറ്റ് ചിത്രമായ ‘മജിലി’യുടെ റീമേക്കായിട്ടാണ് ‘വേദ്’ ഒരുക്കിയത് . നാഗ ചൈതന്യയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി എത്തിയതായിരുന്നു ‘മജിലി’. സംവിധാനം നിര്‍വഹിച്ചത് ശിവ നിര്‍വാണയായിരുന്നു. 2019ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രമാണ് ‘മജിലി’. മജിലിയുടെ നിര്‍മാണം ഷൈൻ സ്ക്രീൻസിന്റെ ബാനറില്‍ ആയിരുന്നു. ഗോപി സുന്ദറാണ് മജിലി സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. നാഗ ചൈതന്യയും സാമന്തയും വിവാഹ ശേഷം നായകനും നായികയുമായി വേഷമിട്ട ഹിറ്റ് ചിത്രം എന്ന ഒരു പ്രത്യേകതയുമുണ്ട്.
Last Updated Jul 12, 2024, 12:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]