

പൂട്ടിടാൻ പുതിയ നീക്കം….! ശ്രദ്ധിച്ചില്ലെങ്കില്‍ 52,500 രൂപ വരെ പിഴയടയ്ക്കണം; പാസഞ്ചർ ഓട്ടോറിക്ഷകളില്‍ ചരക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിനെതിരെ കർശന നടപടിയുമായി എംവിഡി
തിരൂർ: പാസഞ്ചർ ഓട്ടോറിക്ഷകളില്‍ ചരക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.
തിരൂർ കമ്പോളത്തില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളില്‍ പച്ചക്കറികളും മറ്റു പലചരക്ക് സാധനങ്ങളും അനധികൃതമായി കൊണ്ടുപോകുന്നത് കാരണം അവിടെയുള്ള ഗുഡ്സ് വാഹനങ്ങള്‍ക്ക് ഓട്ടം ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം എൻഫോഴ്സ്മെന്റ് പൊന്നാനി തിരൂർ സ്ക്വാഡുകള്‍ സംയുക്തമായി പരിശോധന നടത്തി.
പാസഞ്ചർ ഓട്ടോയില്‍ ചരക്ക് സാധനങ്ങള്‍ കൊണ്ടുപോയ 12ഓളം ഓട്ടോറിക്ഷകള്‍ക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൂടാതെ സ്വകാര്യ വാഹനത്തില്‍ ചരക്ക് സാധനങ്ങള്‍ കൊണ്ടുപോയ മൂന്നു വാഹന ഉടമകള്‍ക്കെതിരെയും ഫിറ്റ്നസ് ഇല്ലാത്തതും റോഡ് ടാക്സ് അടക്കാത്തതുമായ ആറു ചരക്കു വാഹന ഉടമകള്‍ക്കെതിരെയും കേസെടുത്ത് പിഴ ഈടാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]