
ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ട നിരവധി വസ്ത്രങ്ങൾ ഉണ്ടെങ്കിലും വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ നാം അതൊന്നും ഉപയോഗിക്കാറില്ല എന്ന് മാത്രമല്ല ആ രാജ്യങ്ങളിലെ വേഷവിധാനങ്ങൾ ആയിരിക്കും കൂടുതലായും ധരിക്കുക. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി വിദേശനാട്ടിൽ ലെഹങ്കയും ചോളിയും ധരിച്ച് അവിടുത്തെ തെരുവുകളിലൂടെ നടന്ന് വിദേശികളെ പോലും അമ്പരപ്പിക്കുന്ന ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
രാജസ്ഥാനി വേഷമായ ലഹങ്ക ചോളി എല്ലാവർക്കും ഇഷ്ടമുള്ള വേഷം ആണെങ്കിൽ കൂടിയും അതിന്റെ ഭാരവും മറ്റും കാരണം ആഘോഷ ചടങ്ങുകളിൽ മാത്രമാണ് പലപ്പോഴും നമ്മുടെ നാട്ടിൽ തന്നെ ആളുകൾ അത് ധരിക്കാറ്. അപ്പോഴാണ് വിദേശത്തെ തെരുവിലൂടെ നടക്കാൻ ഒരു യുവതി ലെഹങ്കയും ചോളിയും തെരഞ്ഞെടുത്തിരിക്കുന്നത്. വീഡിയോയിൽ യുവതിയെ കണ്ട് വിദേശ വനിതകൾ ആകാംക്ഷയോടെ നോക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും കാണാം.
നിർമ്മ മീന എന്ന യുവതിയാണ് വേറിട്ട വേഷവിധാനത്തിലൂടെ സോഷ്യൽ മീഡിയാ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇൻസ്റ്റഗ്രാമിൽ dholimeena എന്ന പേരിൽ അറിയപ്പെടുന്ന ഇവർ മുമ്പും സോഷ്യൽ മീഡിയയുടെ ശ്രദ്ധാ കേന്ദ്രം ആയിട്ടുണ്ട്. വിദേശത്ത് ഇന്ത്യൻ, രാജസ്ഥാനി സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രമം നടത്തുന്ന നിർമ്മ മീനയുടെ പോസ്റ്റുകൾക്ക് നിരവധി ഫോളോവേഴ്സ് ആണ് ഉള്ളത്.
രാജസ്ഥാനി വേഷങ്ങൾ ധരിച്ചാണ് നിർമ്മ മീന പലപ്പോഴും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ നടന്ന ഒരു ഫാഷൻ വീക്കിൽ ഗാഗ്ര ചോളി ധരിച്ചായിരുന്നു ഇവർ പങ്കെടുത്തിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ക്ലിപ്പ് 5 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
Last Updated Jul 12, 2024, 5:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]